ഹരിപ്പാട് മെഡിക്കല്‍ കോളജ്; ശാസ്ത്ര സാഹിത്യപരിഷത്തിനെ തള്ളി സി.പി.എം
ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നിലപാടുകളെ തള്ളി സി.പി.എം. ശാസ്ത്ര സാഹിത്യപരിഷത്ത് ഉയര്‍ത്തുന്ന വാദങ്ങള്‍ക്ക് പുറകെ പോലകലല്ല സി.പി.എമ്മിന്റെ ജോലിയെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍.
ഹരിപ്പാട് മെഡിക്കല്‍ കോളജ് വിഷയത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് തുടക്കം മുതല്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് ഉണ്ട്. എന്നാല്‍, സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുസംഘടനകളുടെ പിന്തുണ ലഭിച്ചിരുന്നില്ല. ഇതേകുറിച്ച് ഇന്നലെ വാര്‍ത്താ സമ്മേളനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചു.
ഇതിനുള്ള മറുപടിയിലാണ് ശാസ്ത്ര സാഹിത്യപരിഷത്തിന് പിന്നാലെ പോകലല്ല സി.പി.എമ്മിന്റെ പണിയെന്ന് സെക്രട്ടറി വ്യക്തമാക്കിയത്.
വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കി നന്നാക്കിയ ശേഷം പുതിയ മെഡിക്കല്‍ കോളജ് വരുന്നതിനോട് സി.പി.എമ്മിന് എതിര്‍പ്പില്ല. അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷം വണ്ടാനം മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി ഒന്നും ചെയ്യാതിരിക്കുകയും സ്വകാര്യ മേഖലയില്‍ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെയാണ് സി.പി.എം എതിര്‍ക്കുന്നത്. സര്‍ക്കാര്‍ പണം ഉപയോഗിച്ച് മെഡിക്കല്‍ കോളജ് ആരംഭിച്ച് സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും എതിര്‍ക്കും.
സര്‍ക്കാര്‍ പങ്കാളിത്തം പറഞ്ഞ് ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്വകാര്യമേഖലക്ക് കൈമാറാനാണ് നീക്കം. ആലപ്പുഴയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പുതിയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനോട് യോജിക്കാനാകില്ല. ഈ ആവശ്യത്തിനായി കൃഷിഭൂമി നികത്തുന്നതിനെയും സി.പി.എം എതിര്‍ക്കും.
മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു മെഡിക്കല്‍ കോളജും വേണ്ടെന്ന് വെക്കില്ലെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ഇത് തന്നെയാണ് സി.പി.എം നിലപാടെന്നും എന്നാല്‍ സര്‍ക്കാര്‍ പണം മുടക്കി നിര്‍മിക്കുന്ന മെഡിക്കല്‍ കോളജ് സ്വകാര്യമേഖലക്ക് കൈമാറാന്‍ അനുവദിക്കില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."