സത്ര വേദിയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പുനര്‍നിര്‍മിച്ചു
അമ്പലപ്പുഴ: സത്ര വേദിയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പുനര്‍നിര്‍മിച്ചു. പ്രശസ്ത ആര്‍ട്ടിസ്റ്റ് സുജാതന്റെ നേതൃത്വത്തില്‍ 60 ഓളം കലാകാരന്‍മാരാണ് ഒരാഴ്ച കൊണ്ട് സത്ര വേദിയില്‍ ശ്രീകൃഷ്ണ ക്ഷേത്രം നിര്‍മിച്ചത്.
180 അടി നീളവും 48 മീറ്റര്‍ വീതിയുമുള്ള വേദിയില്‍ 80 അടി നീളത്തിലാണ് ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. തെര്‍മ്മോക്കോള്‍, പ്ലാസ്റ്റിക്ക്, ഇരുമ്പ്, പോളിഫോം തുടങ്ങിയവ ഉപയോഗിച്ചാണ് ശ്രീകോവിലും ചുറ്റമ്പലവും നിര്‍മിച്ചിരിക്കുന്നത്.ചുവര്‍ ചിത്രത്തില്‍ കൃഷ്ണശിലകളും ദശാവതാരവുമാണ് നിര്‍മിച്ചിരിക്കുന്നത്. ദ്വാരകയില്‍ നിന്നെത്തിച്ച കൃഷ്ണ വിഗ്രഹവും പൂജാദിചങ്ങുകളോടെ ശ്രീകോവിലില്‍ പ്രതിഷ്ടിച്ചു. സത്രമാരംഭിച്ച ഇന്നലെ ഉച്ചയോടെയാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
50 വര്‍ഷത്തെ തന്റെ കലാജീവിതത്തിനിടയില്‍ ഇതാദ്യമായാണ് അമ്പലപ്പുഴ ക്ഷേത്രം നിര്‍മിക്കുന്നതെന്ന് ആര്‍ട്ടിസ്റ്റ് സുജാതന്‍ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ കാമറ ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ക്ഷേത്രത്തിനുള്ളില്‍ 10 തവണയോളം കയറി ഇറങ്ങിയാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയതെന്നും ആര്‍ട്ടിസ്റ്റ് സുജാതന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."