മത്സ്യവിപണനത്തിന് പുതുവഴിയുമായി മത്സ്യത്തൊഴിലാളികള്‍
മണ്ണഞ്ചേരി :മത്സ്യവിപണനത്തിന് പുതിയവഴിയുമായി തൊഴിലാളികള്‍ രംഗത്ത്. ഇടനിലക്കാര്‍ ചൂഷണംചെയ്യുന്നതായി ബോധ്യപ്പെട്ടതോടെയാണ് മത്സ്യതൊഴിലാളികള്‍ പുതിയമാര്‍ഗം കണ്ടെത്തിയത്.കടലില്‍നിന്നും മീന്‍നിറഞ്ഞ വലയുമായി വാഹനത്തില്‍ ജനവാസമേഖലയിലേക്ക് എത്തി നാട്ടുകാരുടെ മുന്നില്‍തന്നെ വലകുടഞ്ഞ് വില്‍പ്പനനടത്തിതുടങ്ങിയത്. ഇതോടെ തിളങ്ങുന്ന മത്സ്യങ്ങള്‍ കിട്ടിയ സന്തോഷവും ഉപഭോക്താവിന് ലഭിച്ചു.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് ദേശീയപാതയോരത്ത് ഇത്തരം വില്‍പ്പന നടത്തിയിരുന്നു. വാഹനത്തില്‍ എത്തുന്നവരെ ലക്ഷ്യമാക്കിയുള്ള വില്‍പ്പനയാണ് ഇതിലൂടെ ഉദ്യേശിച്ചിരുന്നത്. ഇടറോഡുകള്‍ കേന്ദ്രീകരിച്ച് പുതിയ നീക്കത്തിലൂടെ വില്‍പ്പന വളരെവേഗത്തില്‍ നടക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
ഇന്നലെ മണ്ണഞ്ചേരി പഞ്ചായത്തിന്റെ 15 -ാം വാര്‍ഡായ വോള്‍ഗാ ജംങ്ഷനില്‍ ഇത്തരം വില്‍പ്പനനടത്തി.
മത്സ്യതൊഴിലാളികള്‍ വലകുടഞ്ഞ് തീരുന്ന മുറയ്ക്കുതന്നെ വില്‍പ്പനയും അവസാനിച്ചിരുന്നു.ചെറുമീനുകളോടൊപ്പം നാരന്‍ചെമ്മീനും വലയില്‍ കുടുങ്ങിയിരുന്നു. കടലിന്റെ തീരചുറ്റളവില്‍ തന്നെ വലയിടുന്ന പൊന്തുവള്ളക്കാരാണ് പുതിയ വില്‍പ്പനതന്ത്രം മണ്ണഞ്ചേരിയില്‍ നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."