സൗജന്യ തീരദേശ മെഡിക്കല്‍ ക്യാംപ്
ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ സാഫിന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് നടത്തുന്നു.
23ന് രാവിലെ ഒമ്പതിന് വെട്ടക്കല്‍, സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ നടക്കുന്ന മെഡിക്കല്‍ ക്യാമ്പ് അഡ്വ.എ.എം ആരീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എം ഷെറീഫ് ആധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ്. പട്ടണക്കാട് പഞ്ചായത്തിന്റെയും, തുറവൂര്‍ താലൂക്ക് ആശുപത്രിയുടേയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.
ജനറല്‍ മെഡിസിന്, നേത്രം, ദന്തം, ഗൈനക്കോളജി, സ്കിന്‍, ജീവിതശൈലിരോഗം എന്നീ വിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും, സൗജന്യ മരുന്നും ക്യാമ്പില്‍ ലഭിക്കും.
കൂടാതെ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സൗജന്യ പരിശോധനയുമുണ്ടാകും. ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477- 2251103.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."