HOME
DETAILS
MAL
വിജിലന്‍സ് ബോര്‍ഡില്‍ ഫോണ്‍ നമ്പറുകള്‍ മായ്ച്ചുകളഞ്ഞ നിലയില്‍
backup
April 28 2017 | 21:04 PM
പുതുനഗരം: പുതുനഗരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ വിജിലന്‍സ് ബോര്‍ഡില്‍ ഫോണ്‍നമ്പറുകള്‍ മായ്ച്ചുകളഞ്ഞ നിലയില്‍.അഴിമതിക്കെതിരേ പരാതി നല്‍കുന്നതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വകുപ്പ് സ്ഥാപിച്ച ബോര്‍ഡിലാണ് മൂന്നു ഫോണ്‍നമ്പറുകളും തെറ്റായി നല്‍കിയിരുന്നത്. ആശുപത്രിയിലെത്തിയ രോഗികള്‍ ഇതിനെതിരേ വിജിലന്‍സിലേക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ആശുപത്രി അധികൃതര്‍ക്കെതിരേ നാട്ടുകാരുടെ പരാതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഫോണ്‍നമ്പറുകള്‍ മായ്ച്ചുകളഞ്ഞ നിലയില്‍ കണ്ടെത്തിയത്. യഥാര്‍ഥ ഫോണ്നമ്പറോടു കൂടി വിജിലന്‍സ് ബോര്‍ഡ് ആശുപത്രിയില്‍ സ്ഥാപിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."