ചോര്‍ന്നൊലിച്ച്.. ഉദയഗിരി കൃഷിഭവന്‍
ആലക്കോട്: നനഞ്ഞൊലിക്കുന്ന കെട്ടിടത്തില്‍ നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാതെ ജോലി ചെയ്യുകയാണ് ഉദയഗിരി കൃഷിഭവനിലെ ആറോളം ജീവനക്കാര്‍. മുപ്പത് വര്‍ഷം മുമ്പു നിര്‍മിച്ച കെട്ടിടം കാലപ്പഴക്കത്താല്‍ ഏതു സമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മഴ പെയ്താല്‍ പുറത്ത് വീഴുന്നതിനേക്കാള്‍ വെള്ളം ഉള്ളിലെത്തും. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്തതാണെങ്കിലും കാലപ്പഴക്കം കൊണ്ട ് പലയിടത്തും വിള്ളലുകള്‍ വീണിട്ടുണ്ട്. ഭിത്തി വഴി വെള്ളം ഒലിച്ചിറങ്ങുന്നതിനാല്‍ സ്വിച്ചിടുമ്പോള്‍ ലൈറ്റ് കത്തുന്നതിനു പകരം ജീവനക്കാര്‍ക്ക് ഷോക്കടിക്കുന്നതാണ് പതിവ്. വിലപ്പെട്ട രേഖകള്‍ പലതും നഞ്ഞൊലിക്കുന്നത് കാരണം ജീവനക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. കൃഷി ഓഫസറുടെ മുറിയില്‍ രണ്ടു പേര്‍ ഒരുമിച്ചു കയറിയാല്‍ തിരിച്ചിറങ്ങാന്‍ അല്പം ബുദ്ധിമുട്ടും. ജനാലകള്‍ പലയിടത്തും ദ്രവിച്ചിരിക്കുന്നു. 1986 ല്‍ കൃഷി അസിസ്റ്റന്റുമാര്‍ക്ക് താമസിക്കാന്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സാണ് പിന്നീട് കൃഷി ഭവനാക്കി മാറ്റിയത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം കര്‍ഷകര്‍ക്കു നല്‍ ്തുക്കള്‍ കൃഷിഭവനു പുറത്ത് കൂട്ടിയിടേണ്ടണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. മാസങ്ങള്‍ക്ക് മുമ്പ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തിരുന്നെകിലും ടെണ്ടര്‍ നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല . അധികൃതര്‍ വിഷയത്തില്‍അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."