കഞ്ചാവ് ആപ്പിളിനുള്ളിലും
ആനക്കര: ഇനി ആപ്പിള്‍ കഴിച്ച് കഞ്ചാവിന്റെ സുഖം നുകരാം. ആപ്പിളിനുള്ളില്‍ നിറച്ച കഞ്ചാവ് വിദ്യാര്‍ഥികളുടെ പുതിയ ട്രന്റായി മാറുന്നു. ആപ്പിളിന്റെ രണ്ടറ്റത്തും ദ്വാരമുണ്ടാക്കി അതിനുള്ളില്‍ കഞ്ചാവ് കയറ്റി ഒരറ്റത്തേക്ക് കഞ്ചാവ് തള്ളി നിറുത്തി മറ്റേ അറ്റത്ത് വലിച്ചെടുക്കാനുള്ള പൈപ്പും ഘടിപ്പിച്ചതാണ് ആപ്പിള്‍ കഞ്ചാവ്.
ഒരറ്റം കത്തിക്കുമ്പോള്‍ മറുഭാഗത്തുള്ള പൈപ്പു വഴി പുക പുറത്തേക്ക് വലിച്ചെടുക്കാം.
ഇത് ഉപയോഗിക്കുമ്പോള്‍ ആപ്പിള്‍ കഴിക്കുന്നതിന്റെ രസവും മണവും കൂടുതല്‍ വീര്യവും ലഭിക്കുമത്രെ. പുറമെനിന്ന് നോക്കിയാല്‍ ആപ്പിള്‍ കഴിക്കുകയാണന്നെ തോന്നൂ.
കഴിഞ്ഞ ദിവസമാണ് ദേശീയ പാതയില്‍ ഇത്തരം സംഘം പിടിയിലായത്. ചങ്ങരംകുളത്തുനിന്ന് പിടിയിലായവരുടെ പ്രധാന കച്ചവടം ഇതായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ഇവരുടെ അടുത്തേക്ക് വിദ്യാര്‍ഥികളടക്കമുള്ള നിരവധി പേരാണ് ദിനംപ്രതി എത്തിയിരുന്നത്. സംസ്ഥാന പാതയില്‍ ചങ്ങരംകുളം മറുഷ് ഹോട്ടലിന് മുന്‍വശത്തായിട്ടാണ് ഇവരുടെ കച്ചവടം.
തണ്ണിമത്തന്‍ കുന്നോളം കൂട്ടിയിട്ടുണ്ടാവും. അതിന് മുകളില്‍ ഒന്ന് നടുമുറിച്ച് പ്രത്യേക ഡിസൈനില്‍ പ്രദര്‍ശിപ്പിക്കും. ഇതിനര്‍ഥം സാധനം ഇവിടെ കിട്ടുമെന്നാണ്.
ഒരു മാസത്തിലധികമായി ഈ ഭാഗത്ത് ധാരാളം വിദ്യാര്‍ഥികളെ കാണാറുണ്ട്. സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒരു മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു. സ്ഥിരമായി വരാറുള്ള കോളജ് വിദ്യാര്‍ഥികളായ അഞ്ചു പേരെ എക്‌സൈസ് സംഘം നീരീക്ഷിച്ചു പിടികൂടിയപ്പോഴാണ് വിവരം ലഭിച്ചത്.
പാലക്കാട് നൂറണി സ്വദേശി ഫാസില്‍ (20 ), വളയംകുളം കല്ലുപുരക്കല്‍ അനസ് (32 ) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒന്നരകിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഈ മേഖലയില്‍നിന്നാണ് ആനക്കര ഉള്‍പ്പെടെയുളള പടിഞ്ഞാറന്‍ മേഖലയിലേക്ക് കഞ്ചാവ് എത്തിയിരുന്നതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."