തസ്രാക്ക് ഫെസ്റ്റ് ഇന്ന് ആരംഭിക്കും മന്ത്രി ബാലന്‍ ഉദ്ഘാടനം ചെയ്യും
പാലക്കാട്: മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തസ്രാക്ക് ഫെസ്റ്റ് ഇന്നാരംഭിക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി. അനില്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ നാടകാവിഷ്‌കാരമാണ് ഫെസ്റ്റിന്റെ മുഖ്യാകര്‍ഷണം. ദീപന്‍ ശിവരാമനാണ് സംവിധാനം. മുഖ്യവേദിയായ വിക്ടോറിയ കോളജില്‍ ഇന്ന് വൈകുന്നേരം നാലിന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ ബെന്യാമിന്‍ ഫെസ്റ്റിവല്‍ ബുക്ക് ഖസാക് പലത് പ്രകാശനം ചെയ്യും.
എം.ബി രാജേഷ് എം.പി അധ്യക്ഷനാകുന്ന ചടങ്ങില്‍ എം.എല്‍എ മാരായ പി ഉണ്ണി, ഷാഫി പറമ്പില്‍, മുഹമ്മദ് മുഹ്‌സിന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, ജില്ല കലക്ടര്‍ പി. മേരിക്കുട്ടി, കേരള നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ സി ലളിത പങ്കെടുക്കും.
രണ്ടാം ദിവസം ദീപന്‍ ശിവരാമനുമായും മറ്റ് അണിയറ പ്രവര്‍ത്തകരുമായും അനുഭവം പങ്കിടുന്ന അണിയറയിലെ അനുഭവങ്ങള്‍ എന്ന പരിപാടി രാവിലെ 11ന് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ നടക്കും. ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍ അധ്യക്ഷനാകും. വൈകിട്ട് നാലിന് വളര്‍ന്നു വരുന്ന സാഹിത്യപ്രതിഭകളുടെ കൂട്ടായ്മ സര്‍ഗസായന്തനം വിക്ടോറിയ കോളജില്‍ നടക്കും. കവി പി.എന്‍ ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. മുണ്ടൂര്‍ സേതുമാധവന്‍, എം.എല്‍.എമാരായ പി.കെ ശശി, കെ. കൃഷ്ണന്‍കുട്ടി, കെ. വിജയദാസ് പങ്കെടുക്കും. ജില്ലയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമം മൂന്നാം ദിവസം വൈകുന്നേരം നാലിന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി എന്‍.എന്‍ കൃഷ്ണദാസ്, പി.കെ ബിജു എം.പി, എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ ബാബു, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. ബിനുമോള്‍, നിതിന്‍ കണിച്ചേരി പങ്കെടുക്കും. സംവിധായകന്‍ ദീപന്‍ ശിവരാമന്‍, സി രൂപേഷ്, സന്തോഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."