HOME
DETAILS

പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹം എട്ടാം ദിവസത്തിലേക്ക്

  
backup
April 28 2017 | 21:04 PM

312925-2

പാലക്കാട്: പ്ലാച്ചിമട അനിശ്ചിതകാല സത്യാഗ്രഹം ഏട്ടാം ദിവസത്തിലേക്ക് കടന്നു. ഏഴാം ദിവസമായ ഇന്നലെ പോരാട്ട നേതാവ് മുണ്ടൂര്‍ രാവുണ്ണി പങ്കെടുത്തു.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കോളകമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുക, കോളയുടെ ആസ്തികള്‍ കണ്ടുകെട്ടുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജലമലിനീകരണം തടയല്‍ നിയമപ്രകാരം കോളകമ്പനിക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൊക്കകോള വിരുദ്ധ സമര സമിതിയും ഐക്യദാര്‍ഢ്യ സമിതിയും സംയുക്തമായി കലക്ട്രേറ്റിന് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്.
പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരം അതിന്റെ പത്തിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ് അപ്പോഴും പ്ലാച്ചിമടക്കാര്‍ക്ക് നീതി ലഭിച്ചിട്ടില്ല.
കര്‍ഷക ഏകത സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ ആറുമുഖന്‍ പത്തിച്ചിറ അധ്യക്ഷനായി. പോരാട്ടം നേതാവ് മുണ്ടൂര്‍ രാവുണ്ണി, കല്ലൂര്‍ ശ്രീധരന്‍, ടി.കെ കണ്ണന്‍, സി കൃഷ്ണകുമാര്‍, അഖിലേഷ്‌കുമാര്‍, സന്തോഷ് മലമ്പുഴ, പി.കെ രാജന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  22 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  28 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago