HOME
DETAILS
MAL
മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കണമെന്ന് രാഹുല്‍ ഇന്ത്യയില്‍ ജനാധിപത്യം തകര്‍ക്കപ്പെടുന്നുവെന്നും വിമര്‍ശനം
backup
August 03 2020 | 03:08 AM
ന്യൂഡല്‍ഹി: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേയ്ക്കു കൂടി നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മെഹ്ബൂബ മുഫ്തിയെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യം തകര്‍ക്കപ്പെടുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
മെഹ്ബൂബ മുഫ്തി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ നിയമാനുസൃതമായല്ല തടവില്‍വയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മെഹ്ബൂബ മുഫ്തിയുടെ തടവ് നീട്ടിയ തീരുമാനത്തിനെതിരേ നേരത്തെ പി. ചിദംബരം അടക്കമുള്ള വിവിധ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മെഹ്ബൂബ മുഫ്തി എങ്ങനെയാണ് രാഷ്ട്രസുരക്ഷയ്ക്കു ഭീഷണിയാകുന്നതെന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം.
കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു മെഹ്ബൂബ മുഫ്തി അടക്കം കശ്മിരിലെ രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നത്. തടവിലാക്കിയിരുന്ന ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല തുടങ്ങിയവരെ പിന്നീട് മോചിപ്പിച്ചിരുന്നു.
മെഹ്ബൂബയെയും മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരവേയാണ് അവരുടെ വീട്ടുതടങ്കല്‍ മൂന്നു മാസത്തേയ്ക്കുകൂടി നീട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."