കണ്ടെയിന്‍മെന്റ് സോണുകളില്‍ മാറ്റം: പുറത്തേക്കോ അകത്തേക്കോ പോകാനാകില്ല, അവശ്യസാധനം വീടുകളില്‍ എത്തിക്കും
തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതില്‍ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ ഇവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേര്‍തിരിച്ച് കണ്ടെയിന്‍മെന്റ് സോണാക്കും. ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കും. മാറ്റം പോസിറ്റീവ് രോഗികളുടെ പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്തുകൊണ്ടായിരിക്കും. ഇവിടങ്ങളില്‍ ഇപ്പോഴുള്ളത് പോലെത്തന്നെ നിയന്ത്രണങ്ങള്‍ കര്‍ക്കശമായി പാലിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകും.
ഈ സോണിലെ ആളുകള്‍ക്ക് പുറത്തേക്കോ, മറ്റുള്ളവര്‍ക്ക് കണ്ടെയിന്‍മെന്റ് സോണിലേക്കോ പോകാന്‍ അനുവാദം ഉണ്ടാകില്ല. അവശ്യസാധനം വീടുകളില്‍ എത്തിക്കും. അതിന് കടകളെ സജ്ജമാക്കും. കടകള്‍ വഴി വിതരണം ചെയ്യും. പ്രയാസമുണ്ടെങ്കില്‍ പൊലിസോ, പൊലിസ് വളണ്ടിയറോ അവശ്യ സാധനം വീട്ടിലെത്തിക്കും. കണ്ടെയിന്‍മെന്റ് സോണ്‍ ഒഴിവാക്കുന്നത് ഇതിനകത്തുള്ള പ്രൈമറി സെക്കന്‍ഡറി കോണ്ടാക്ടുകള്‍ രോഗമുക്തമായെന്ന് ഉറപ്പാക്കിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."