രാമക്ഷേത്ര നിര്‍മാണം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ സി.പി.എം: മതവികാരം ചൂഷണം ചെയ്യാനുള്ള ശ്രമത്തെ ചെറുക്കണമെന്നും ആവശ്യം
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും യു.പി സര്‍ക്കാരിനുമെതിരേ സി.പി.എം കേന്ദ്ര നേതൃത്വം രംഗത്ത്. സുപ്രിംകോടതി വിധിയുടെ ലംഘനമാണ് നടക്കുന്നതെന്നും അയോധ്യയില്‍ രാമക്ഷേത്ര ട്രസ്റ്റ് കാര്യങ്ങള്‍ നടത്തട്ടെയെന്നും സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
ക്ഷേത്ര നിര്‍മാണം കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഏറ്റെടുക്കുന്നതിനെതിരേയാണ് കടുത്ത വിമര്‍ശനവുമായി സി.പി.എം രംഗത്തെത്തിയിരിക്കുന്നത്.
മതവികാരം ചൂഷണം ചെയ്യാനുള്ള ശ്രമമാണിത്. അത്തരം ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെ ചെറുക്കണമെന്നും സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അയോധ്യയില്‍ ഈ മാസം അഞ്ചിന് രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കെയാണ് സി.പി.എമ്മിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍വരെ അനുകൂലമായ പ്രസ്താവനയിറക്കിയത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കോണ്‍ഗ്രസ് നേത്ാക്കളുടെയും പ്രതികരണം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ആരാഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എമ്മിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."