കല്ലാര്‍ അണക്കെട്ട് തുറന്നു
നെടുങ്കണ്ടം: ഇടുക്കി അണക്കെട്ടിന്റെ ഡൈവേര്‍ഷന്‍ ഡാമായ കല്ലാര്‍, വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. കനത്ത മഴയെ തുടര്‍ന്ന് കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകിയപ്പോള്‍ ഇന്നലെ രാവിലെ കല്ലാര്‍ ഡാമില്‍ ജലനിരപ്പ് 824.4 മീറ്റര്‍ ആയി ഉയര്‍ന്നിരുന്നു.
അതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഡാം തുറന്നു വിടുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിച്ചതിനു ശേഷം അടച്ചു. വീണ്ടും ജലനിരപ്പ് വര്‍ധിച്ചതോടെ രണ്ടാമാതും ഡാം തുറന്നു വിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം തുറന്നത്.
ഡാം തുറക്കുന്നത് കാണുന്നതിനായി നൂറു കണക്കിനാളുകള്‍ ഡാം പരിസരത്ത് തടിച്ചുകൂടി. 2009 നവംബറില്‍ ശക്തമായ തുലാമഴയിള്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നിരുന്നു. 50 വര്‍ഷത്തിനിടയില്‍ പെയ്ത ഏറ്റവും ശക്തമായ തുലാവര്‍ഷത്തിലാണ് അന്ന് ഡാം തുറന്നുവിട്ടത്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.എസ് ഭാനുകുമാര്‍, നെടുങ്കണ്ടം എസ്‌ഐ സാബു എം മാത്യൂ, കെഎസ്ഇബി ഡാം സേഫ്ടി വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഇന്നലെ ഡാം തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."