റോഡരികിലെ ട്രാന്‍സ്ഫോര്‍മര്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നു
നാദാപുരം: റോഡരികിലെ വൈദ്യുത ട്രാന്‍സ്ഫോര്‍മര്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നു. നാദാപുരം-കുമ്മങ്കോട് റോഡിലെ പുളിക്കൂലിലാണ് റോഡിലേക്ക് കയറി നില്ക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തിക്കുന്നത്. നാദാപുരത്തുനിന്ന് വില്ല്യാപ്പള്ളി വഴി വടകരയിലേക്ക് പോകാനുള്ള എളുപ്പ വഴിയായതിനാല്‍ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നത്.
ഇവിടെ റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിന് മുന്‍പ് സ്ഥാപിച്ചതാണ് നാദാപുരം, കുമ്മങ്കോട്, കക്കംവെള്ളി എന്നിവിടങ്ങളിലേക്ക് വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്ഫോര്‍മര്‍.
എന്നാല്‍, പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുകയും 6 മീറ്റര്‍ വീതിയില്‍ നിര്‍മാണം നടത്തുകയും ചെയ്തിട്ട് വര്‍ഷങ്ങളായി. ട്രാന്‍സ്ഫോര്‍മര്‍ നില്ക്കുന്ന ഭാഗം ഒഴിച്ചിട്ടായിരുന്നു റോഡ് നിര്‍മാണം. നിര്‍മാണ സമയത്ത് തന്നെ ഇവ മാറ്റി സ്ഥാപിക്കാന്‍ പാലത്തിന് സമീപം സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചിരുന്നു. എന്നാല്‍ ഇവിടേക്ക് മാറ്റാനുള്ള നീക്കം വൈദ്യുതി ബോര്‍ഡ് ഇതുവരെ ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."