HOME
DETAILS
MAL
അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മുരളീധരന് വിജയിക്കണം: ലതിക സുഭാഷ്
backup
April 16 2019 | 06:04 AM
വടകര: കണ്ണന്റെ ഊരായ കണ്ണൂരിനെ കണ്ണീരിന്റെ നാടാക്കിമാറ്റിയ സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ കെ. മുരളീധരനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ്.
കുറുന്തോടിയില്‍ നടന്ന യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ യൂസുഫ് എടപ്പറമ്പില്‍ അധ്യക്ഷനായി.
ആയിഷ ഉമ്മര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ബിന്ദുകൃഷ്ണ, ഇ.കെ സന്ധ്യ, പി.സി ഷീബ, മൂഴിക്കല്‍ ചന്ദ്രന്, കൊളായി രാമചന്ദ്രന്, റസാക്ക് മഠത്തില്‍, എം.സി നാരായണന്, പി.എം കണാരന്, മുഹമ്മദലി, കമല ആര്. പണിക്കര്‍, രാധാകൃഷ്ണന് ഒതയോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."