ഒളവണ്ണ പഞ്ചായത്തില്‍ പാടം നികത്തുന്നത് വ്യാപകമാകുന്നു
പന്തീരാങ്കാവ്: കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് വ്യാപകമാവുന്നു. നഗരത്തോട് ചേര്‍ന്നു നില്ക്കുന്ന പ്രദേശങ്ങളിലാണ് വ്യാപകമായ തോതില്‍ തണ്ണീര്തടങ്ങളായ പാടശേഖരങ്ങളില്‍ നികത്തുന്ന പ്രവണതയും നടന്നു വരുന്നത്.
നിര്‍മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി ജിയോളജി വകുപ്പ് വ്യവസ്ഥകളോടെ മണ്ണ് നീക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും നീക്കം ചെയ്യുന്ന മണ്ണ് തണ്ണീര്തടങ്ങളിലോ പുഴയോരത്തോ കൊണ്ട് നിക്ഷേപിക്കരുതെന്ന കര്‍ശന വ്യവസ്ഥ കാറ്റില്‍ പറത്തിയാണ് മിക്കയിടങ്ങളിലും മണ്ണ് നിക്ഷേപം നടക്കുന്നത്. വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടാല്‍ ജിയോളജി വകുപ്പിന്റെ അനുമതി ഉള്ളതാണെന്നും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് വില്ലേജ് അധികൃതരുടെ നിലപാട്. ജിയോളജി വകുപ്പിന്റെതായി വെബ് സൈറ്റില്‍ സൂചിപ്പിച്ച ടെലഫോണ്‍ നമ്പറാണെങ്കില്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."