സഊദിയില്‍ സുഹൃത്തിന് ജാമ്യം നിന്ന് നിയമക്കുരുക്കില്‍പെട്ട യുവാവ് നാട്ടിലെത്തി:ആശ്വാസത്തീരമണിഞ്ഞ് ലത്തീഫ്...
പുനൂര്‍: റിയാദില്‍ മലയാളിയായ പ്രവാസി സുഹൃത്തിനു ജാമ്യം നിന്ന് നിയമക്കുരുക്കില്‍പെട്ട ജീവകാരുണ്യ പ്രവര്‍ത്തകനായ ഉണ്ണികുളം സ്വദേശി ലത്തീഫ് തെച്ചി നാട്ടിലെത്തി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ലത്തീഫ് തെച്ചിക്കും കുടുംബത്തിനും കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് നാട്ടുകാര്‍ നല്‍കിയത്. വര്‍ഷങ്ങളായി കോടതിയില്‍ വ്യവഹാരം നടക്കുന്ന കേസിലാണ് ജാമ്യം ലഭിച്ച് നാട്ടിലെത്തുന്നത്.
2010 സെപ്റ്റംബറിലാണ് ലത്തീഫ് റിയാദില്‍ നിയമക്കുരുക്കിലകപ്പെട്ടത്. റിയാദിലെ നസീം സര്‍വിസ് സ്റ്റേഷനിലെ ജോലിക്കാരനായ എടപ്പാള്‍ സ്വദേശി മങ്ങാരത്ത് നാരായണന്റെ കടയില്‍ സഊദി പൗരന്‍ വാഹനം കഴുകാന്‍ ഏല്‍പ്പിച്ച് മടങ്ങി. മണിക്കൂറുകള്‍ക്കു ശേഷം മറ്റൊരു സഊദി പൗരന്‍ നാരായണന്റെ കടയില്‍ വരികയും കാര്‍ സുഹൃത്തിന്റേതാണെന്നും കാറെടുക്കാന്‍ എന്നെ ഏല്‍പ്പിച്ചതാണെന്നും പറഞ്ഞ് താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉടമ വരാതെ കാര്‍ നല്‍കില്ലെന്ന് നാരായണന്‍ പറഞ്ഞതോടെ ഫോണില്‍ സുഹൃത്തിനെ വിളിച്ച് കാറിന്റെ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. വാഹനത്തിന്റെ എല്ലാ നമ്പറും നിറവുമടക്കമുള്ള തെളിവുകള്‍ കൃത്യമായി ഫോണിലൂടെ പറഞ്ഞപ്പോള്‍ നാരായണന്‍ താക്കോല്‍ കൈമാറി. പിന്നീട് കാറിന്റെ യഥാര്‍ഥ ഉടമയായ സഊദി പൗരന്‍ തന്റെ കാറിനായി വന്ന സമയത്താണു താന്‍ വഞ്ചിക്കപ്പെട്ടതായി നാരായണന്‍ മനസിലാക്കുന്നത്. തുടര്‍ന്ന് സഊദി പൗരന്‍ നാരായണനെതിരേ പരാതി കൊടുക്കുകയും അഞ്ചു വര്‍ഷവും എട്ടു മാസവും ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു.
പിന്നീട് മോചിതനായെങ്കിലും വാഹനഉടമക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതിനാല്‍ നാട്ടിലേക്കുള്ള തിരിച്ചുവരവ് മുടങ്ങി. 1,50,000 റിയാല്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെതെങ്കിലും പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ കൂടിയായ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് 60,000 റിയാലായി കുറച്ചു. നാരായണന്‍ നിരപരാധിയാണെന്നും യാത്രാവിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ ലത്തീഫ് തെച്ചിയുടെ വക്കാലത്ത് കോടതി അനുവദിച്ചു. ഇതേസമയം നാരായണന്‍ രോഗങ്ങള്‍ കാരണം പ്രയാസപ്പെടുകയും ചെയ്തു.
ഇതേതുടര്‍ന്ന് നാരായണനെ നാട്ടിലേക്ക് പറഞ്ഞുവിടാന്‍ ലത്തീഫ് തെച്ചി സ്വന്തം പാസ്‌പോര്‍ട്ടിലും ഇഖാമയിലും ജാമ്യം നില്‍ക്കുകയും നാരായണന്റെ കേസ് സ്വയം ഏറ്റെടുക്കുകയുമായിരുന്നു. ഇതോടെ നാരായണ്‍ നാട്ടിലേക്ക് തിരിച്ചു. തുടര്‍ന്ന് കേസ് ലത്തീഫ് തെച്ചി നേരിട്ടു നടത്തുകയായിരുന്നു. ഇതിനിടെ സഊദിയിലെ വിവിധ സംഘടനകളും കൂട്ടായ്മയും പണമടച്ച് യാത്രാവിലക്ക് നീക്കാന്‍ തയാറായപ്പോള്‍ നാരായണന്‍ നിരപരാധിയാണെന്നും പണമടച്ച് കേസില്‍നിന്നു രക്ഷപ്പെട്ടാല്‍ ഇനിയും പ്രവാസികള്‍ക്ക് ഇതുപോലുള്ള അവസ്ഥ വരുമെന്നും ചൂണ്ടിക്കാട്ടി പ്ലീസ് ഇന്ത്യ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണു ലത്തീഫിനും ഇടക്കാല ജാമ്യം ലഭിച്ചത്.
വെള്ളിയാഴ്ച നാട്ടില്‍ തിരിച്ചെത്തിയ ലത്തീഫ് തെച്ചിക്കും കുടുംബത്തിനും എം.എം പറമ്പ് പ്രവാസി കൂട്ടായ്മയുടെ കീഴില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ജാമ്യം ലഭിക്കാന്‍ സഹായിച്ച സഊദി അഭിഭാഷകന്‍ ഡോ. അബ്ദുല്ല അല്‍ സലഫിയോടും കൂടെനിന്ന സഹപ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നതായും സമാനമായ പല കേസുകളും മുന്‍പും നടത്തിയിട്ടുണ്ടെന്നും ലത്തീഫ് തെച്ചി സുപ്രഭാതത്തോട് പറഞ്ഞു. പ്രവാസികള്‍ക്ക് എത്രയും വേഗത്തില്‍ നീതി ലഭ്യമാക്കുന്നതിന് ഇന്ത്യന്‍ എംബസി അധികൃതര്‍ സ്വദേശികളായ വക്കീലന്മാരെ നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
29 വര്‍ഷമായി റിയാദ് കോണ്‍ഫറന്‍സ് പാലസ് സീനിയര്‍ സൂപ്പര്‍ വൈസറാണ്. അല്‍ യാസ്മിന്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ സുപ്രണ്ടായ റഹീനയാണ് ഭാര്യ. കോഴിക്കോട് ഫാറൂഖ് കോളജില്‍ ബിരുദ പഠനം നടത്തുന്ന അമല്‍, റിയാദ് എംബസി അല്‍ യാസ്മിന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആഷിഖ് മുഹമ്മദ്, ഷൈമ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."