HOME
DETAILS
MAL
കൊലപാതക രാഷ്ട്രീയത്തിനെതിരേ വിധി എഴുതണം: ഉമ്മന്‍ ചാണ്ടി
backup
April 16 2019 | 07:04 AM
കോടഞ്ചേരി: കൊലപാതക രാഷ്ട്രീയത്തിനെതിരേ വിധി എഴുതണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയെ വോട്ട് ചെയ്തു വിജയിപ്പിക്കുന്നതിലുടെ ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും രജ്യത്തിന്റെ സമഗ്ര വികസനത്തിനും മുതല്ക്കൂട്ടേകാനാകുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടുമുഴിയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്മാന് ജോബി പുതിയാപറമ്പില്‍ അധ്യക്ഷനായി. എ.ഐ.സി.സി നിരീക്ഷകന് വിനയകുമാര്‍ സുര്‍ക്കി, കെ.പി.സി.സി നിരീക്ഷകന് എം.എ ചന്ദ്രശേഖരന്, ലിസി ചാക്കോ, അന്നമ്മ മാത്യു, വി.ഡി ജോസഫ്, സണ്ണി കാപ്പാട്ടുമല ,കെ.എം പൗലോസ്, അന്നക്കുട്ടി ദേവസ്യ ,പ്രിന്‍സ് പുത്തന്‍ കണ്ടം, അബുബക്കര്‍ മൗലവി, റോയി മുരിക്കോലി, വിന്‍സെന്റ് വടക്കേമുറിയില്‍, അബ്ദു മുട്ടയത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."