ജീവനക്കാരില്ല; കക്കാട് വില്ലേജ് ഓഫിസില്‍ ജനങ്ങള്‍ക്ക് ദുരിതം മാത്രം
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കക്കാട് വില്ലേജ് ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. നിരവധി കാര്യങ്ങള്‍ക്കായി ദിവസവും വില്ലേജ് ഓഫിസിലെത്തുന്ന ജനങ്ങള്‍ക്ക് ഏറെ നേരം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. ഇവിടെ വില്ലേജ് ഓഫിസറും ഒരു ഫീല്‍ഡ് സ്റ്റാഫും മാത്രമാണുള്ളത്. സ്പെഷല്‍ വില്ലേജ് ഓഫിസറുടേയും ഒരു ഫീല്‍ഡ് സ്റ്റാഫിന്റേയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സ്പെഷല്‍ വില്ലേജ് ഓഫിസര്‍ സ്ഥലം മാറിപ്പോയിട്ട് ഒരു വര്‍ഷമായി. ഫീല്‍ഡ് സ്റ്റാഫ് 2018 മാര്‍ച്ചില്‍ വിരമിച്ചെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. കക്കാട് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഒഴിവുള്ള മുഴുവന്‍ തസ്തികകളും നികത്തി ദുരിതം ഒഴിവാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."