HOME
DETAILS
MAL
പുഴയോരങ്ങളിലും വയലുകളിലും മീന്‍പിടുത്തം സജീവം
backup
July 17 2018 | 02:07 AM
സുല്‍ത്താന്‍ ബത്തേരി: മഴ ശക്തമായതോടെ പുഴകള്‍ നിറഞ്ഞു കവിഞ്ഞു, പുഴയോരങ്ങളിലും വയലുകളിലും മീന്‍പിടുത്തം സജീവം.
കുത്തുവലയും ചാടയും ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിലുള്ള മീന്പിടുത്തമാണ് പുഴയോരങ്ങളില്‍ കാണുന്നത്. മഴക്കാലമാകുന്നതോടെ ജില്ലയിലെ പുഴയോരങ്ങളിലും വയലുകളിലും കാണുന്ന സ്ഥിരം കാഴ്ചയാണ് ഇത്. പുഴ കരകവിഞ്ഞ് സമീപത്തെ വയലുകളും വെള്ളം കയറുന്നതോടെ മീന്പിടിക്കാനെത്തുന്നവരാണ് അധികവും. കുത്തുവലയും ചാടയും ചൂണ്ടയുമൊക്കെയായി മീന്പിടിക്കുന്നവര് സജീവമാകും. ഗോത്രവര്‍ഗ വിഭാഗത്തിലെ സ്ത്രീകളാവും അധികവും മീന്പിടിക്കാനെത്തുന്നത്്. രാവിലെ പുഴയോരങ്ങളിലെത്തുന്ന ഇവര്‍ അന്നത്തെ കറിക്കുള്ള വകയുമായിട്ടായിരിക്കും തിരികെപോവുക. എല്ലാമഴക്കാലത്തും പുഴയോരങ്ങളിലും വയലുകളിലും കാണുന്ന ഈ കാഴ്ച പഴയകാല വയനാടിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."