'ഗുണനിലവാരമില്ലാത്ത വേഗപ്പൂട്ടുകളുടെ ഉപയോഗം വര്‍ധിക്കുന്നു'
കൊച്ചി: ഗുണനിലവാരമില്ലാത്ത വേഗപ്പൂട്ടുകളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിക്കുന്നതായി ദേശീയ റോഡ് സേഫ്റ്റി കൗണ്‍സില്‍ അംഗം ഡോ.കമല്‍ സോയി. അംഗീകാരവും ഗുണമേന്മ സര്‍ട്ടിഫിക്കറ്റും ഇല്ലാത്ത വേഗപൂട്ടുകള്‍ ഉപയോഗിക്കുന്നതുമൂലം സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീരിയല്‍ നമ്പറോ മോഡല്‍ നമ്പറോ ഒന്നുമില്ലാതെയാണ് വാഹനങ്ങളില്‍ ഇത്തരം വ്യാജ വേഗപ്പൂട്ടുകള്‍ ഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം വ്യാജ വേഗപ്പൂട്ടുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പോലും യഥേഷ്ടം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലെ അപകട മരണങ്ങളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 40 മുതല്‍ 50 ശതമാനം വരെയുള്ള അപകടങ്ങള്‍ക്ക് കാരണം അമിതവേഗമാണ്. വേഗപ്പൂട്ടുകളില്‍ തട്ടിപ്പ് നടത്തുന്നതിനായി എം.ഐ.എസ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് മൂലം ക്രമക്കേട് പരിശോധിക്കാന്‍ ഗതാഗത വകുപ്പിന് കഴിയുന്നില്ല. അംഗീകാരമില്ലാത്ത വേഗ നിയന്ത്രണ സംവിധാനത്തിന് ഔദ്യോഗിക മുദ്ര ചാര്‍ത്തുകയാണ് ഗതാഗത വകുപ്പ് ചെയ്യുന്നത്. വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വേഗപ്പൂട്ടിന്റെ സീരിയല്‍ നമ്പര്‍ അടക്കമായിരിക്കണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. യോഗ്യതയുള്ള വാഹനങ്ങള്‍ക്ക് മാത്രം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാരും ഗതഗത വകുപ്പും അടിയന്തരമായി ഇടപെടണമെന്നും ഡോ. കമല്‍ സോയി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."