HOME
DETAILS
MAL
ട്രഷറി തട്ടിപ്പ്: ധനമന്ത്രിയുടെ പങ്ക് ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ചെന്നിത്തല
backup
August 04 2020 | 03:08 AM
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ ട്രഷറി തട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിന്‍ലന്‍സ് ഡയറക്ടര്‍ക്ക് കത്തു നല്കി.
ട്രഷറി തട്ടിപ്പില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും ട്രഷറി ഡയറക്ടറുടെയും പങ്കിനെ സംബന്ധിച്ച് അന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടന്ന രണ്ടു കോടിയുടെ തട്ടിപ്പ് ട്രഷറികളില്‍ നടന്ന തട്ടിപ്പുകളുടെ അവസാന ഉദാഹരണമാണ്.
ഇത് അന്വേഷിക്കാന്‍ ധനവകുപ്പ് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ നേരത്തെ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയാളാണെന്ന് പരാതിയുണ്ട്.
ഈ സാചഹര്യത്തില്‍ സംസ്ഥാനത്തെ വിവിധ ട്രഷറികളില്‍ നടന്ന പണം തിരിമറിയും പ്രളയ ഫണ്ട് തട്ടിപ്പുമുള്‍പ്പെടെ അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."