HOME
DETAILS

മഴ തുടരുന്നു: ബാണാസുര ഡാമിലെ മൂന്നാമത്തെ ഷട്ടറും തുറന്നു

  
backup
July 17 2018 | 03:07 AM

%e0%b4%ae%e0%b4%b4-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ac%e0%b4%be%e0%b4%a3%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0-%e0%b4%a1%e0%b4%be%e0%b4%ae

 


പടിഞ്ഞാറത്തറ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു.
ഞായറാഴ്ച ഉച്ചക്ക് മൂന്നോടെയാണ് ആദ്യ ഷട്ടര്‍ തുറന്നത്. തുടര്‍ന്നും മഴ കനത്ത സാഹചര്യത്തിലാണ് മറ്റു ഷട്ടറുകള്‍ കൂടി തുറന്നത്. ഞായറാഴ്ച രാത്രി 12.45 ഓടെയാണ് മൂന്നാം ഷട്ടര്‍ 10 സെന്റി മീറ്റര്‍ തുറന്നത്. ഇതോടെ സെക്കന്‍ഡില്‍ 94,000 ലിറ്റര്‍(94 ക്യൂബിക്‌സ് മീറ്റര്‍) എന്ന തോതില്‍ വെള്ളമാണ് പുഴയിലേക്കെത്തുന്നത്. കരമാന്‍ തോട്ടിലൂടെ പനമരം പുഴയിലേക്കാണ് ഈ വെള്ളം ഒഴുകിപ്പോകുന്നത്. സംഭരണശേഷി പൂര്‍ണ തോതിലെത്തിയതോടെ ഞായറാഴ്ച ഉച്ചയ്ക്കു മുന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ആദ്യം 20 സെന്റിമീറ്റര്‍ വീതം തുറന്ന ഷട്ടര്‍ പിന്നീട് വീണ്ടും 10 മുതല്‍ 30 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തുകയായിരുന്നു. ആദ്യത്തെ ഷട്ടര്‍ 40 സെന്റിമീറ്ററും രണ്ടാമത്തേത് 50 സെന്റിമീറ്ററും മൂന്നാമത്തേത് 20 സെന്റിമീറ്ററും അടക്കം ആകെ 110 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഒരു ഷട്ടര്‍ മാത്രമാണ്. 2014ലാണ് മുമ്പ് ഷട്ടറുകള്‍ തുറന്നിരുന്നത്. കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണ് പടിഞ്ഞാറത്തറയ്ക്കടുത്തുള്ള ബാണാസുര അണ. ബാണാസുരമലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെ സമുദ്രനിരപ്പില്‍നിന്നു ഏകദേശം 2000 അടി ഉയരത്തിലാണ് ഏഷ്യയില്‍ വലിപ്പത്തില്‍ രണ്ടാംസ്ഥാനത്തുള്ള മണ്ണണയുള്ളത്. 850 മീറ്ററാണ് നീളം. ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. 224 ഹെക്ടര്‍ വനം അടക്കം 1604 ഹെക്ടര്‍ ഭൂമി ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അണയില്‍ സംഭരിക്കുന്ന ജലത്തില്‍ 1.7 ടി.എം.സി ജലസേചനത്തിനും ബാക്കി വൈദ്യുതി ഉല്‍പാദത്തിനും വിനിയോഗിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തത്.


വിലക്ക് ലംഘിച്ച് റിസര്‍വോയര്‍ പരിസരത്ത് മീന്‍പിടിത്തം


പടിഞ്ഞാറത്തറ: ബാണാസുര ഡാം പരിസരത്ത് പുഴയിലിറങ്ങരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് മീന്‍പിടിത്തം. ഡാം അധികൃതരുടെ വിലക്കിനെത്തുടര്‍ന്ന് പാലത്തിനപ്പുറത്തായിരുന്നു വലയും കൊട്ടത്തോണിയുമായി മീന്‍ പിടിക്കാനായി ആളുകള്‍ കാത്തിരുന്നത്.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഷട്ടര്‍ തുറന്നതോടെ മീനുകള്‍ പുഴയിലേയ്ക്ക് വീണുതുടങ്ങി. ഇതോടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മീന്‍പിടിക്കാനെത്തിയവര്‍ പുഴയിലൂടെ മുന്നോട്ട് വന്ന് ഷട്ടറിന് താഴെനിന്നു തന്നെ മീന്‍ പിടിക്കാന്‍ ആരംഭിച്ചു. 2014 ഓഗസ്റ്റ് അഞ്ചിന് മീന്‍പിടിക്കുന്നതിനിടെ ഒരാള്‍ മുങ്ങി മരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ബാണാസുര ഡാം പരിസരത്ത് മീന്‍പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് പുഴയിലേക്കിറങ്ങുന്നത് തടയാനായി നിയന്ത്രണ മേര്‍പ്പെടുത്തുകയും കമ്പിവേലികള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുഴയിലൂടെ കയറിവന്ന നാട്ടുകാരെ തടയാന്‍ പൊലിസിന് കഴിഞ്ഞില്ല. തിങ്കളാഴ്ചയും സ്ഥിതി മറിച്ചായിരുന്നില്ല. രാവിലെ തന്നെ ആളുകള്‍ ഡാമിന് തൊട്ടടുത്തെത്തിയിരുന്നു. പിന്നീട് രണ്ട് ബസുകളിലായി പൊലിസിനെ എത്തിച്ചാണ് ജനങ്ങളെ ഇവിടെ നിന്ന് മാറ്റിയത്. തുടര്‍ന്ന് നാട്ടുകാര്‍ പാലത്തിനിപ്പുറം വലയെറിഞ്ഞ് മീന്‍പിടിത്തം തുടര്‍ന്നു. ശക്തമായ അടിയൊഴുക്കുള്ള പുഴയിലാണ് ജനങ്ങള്‍ മീന്‍പിടിത്തം നടത്തുന്നത്. ഇത് പൊലിസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഞായറാഴ്ച പൊലിസ് ജനങ്ങളെ നിയന്ത്രിക്കാനാവാത്തതിനെ തുടര്‍ന്ന് ലാത്തി വീശിയിരുന്നു. ഇത് പൊലിസും ജനങ്ങളും തമ്മില്‍ നേരിയ സംഘര്‍ഷത്തിനുമിടയാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago