സംസ്ഥാനത്ത് എട്ടു കൊവിഡ് മരണം കൂടി
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് എട്ടുപേര്‍ കൂടി മരിച്ചു. തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. ഉപ്പള ശാരദാ നഗറിലെ വിനോദ് കുമാര്‍ (42), പുല്ലൂര്‍ പെരിയ ചാലിങ്കാലിലെ ശംസുദ്ധീന്‍ പള്ളിപ്പുഴ (52) എന്നിവരാണ് കാസര്‍കോട്ട് മരിച്ചത്. ഇരുവരും പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് വിനോദ് കുമാര്‍ മരിച്ചത്. സുന്ദര സാലിയന്‍, രാധ സാലിയന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: സവിത. ഒരു മകളുണ്ട്.
ശംസുദ്ധീന്‍ പള്ളിപ്പുഴ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതോടെ പനി ബാധിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചത്. ശംസുദ്ധീന്റെ ഭാര്യ മിസ്‌രിയ കൊവിഡിനെ തുടര്‍ന്ന് പരിയാരത്ത് ചികിത്സയിലാണ്. മക്കള്‍: ഷഫിദ, ഫാത്തിമ, മൂസ, ഹിഷാം മമ്മദ്.
കക്കട്ടിലെ ബുഹാരി സ്ഥാപനങ്ങളുടെ സ്ഥാപകന്‍ മീത്തലെപറമ്പത്ത് പള്ളിയാളി പി. മരക്കാര്‍ കുട്ടി ഹാജി (73) യാണ് കോഴിക്കോട് കൊവിഡ് ബാധിച്ച് മരിച്ചത്. മലപ്പുറം വേങ്ങര സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കക്കട്ടിലെത്തിയതാണ്. പനിയെ തുടര്‍ന്ന് കക്കട്ടിലെയും തൊട്ടില്‍പ്പാലത്തെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ ഇയാളെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ഞായറാഴ്ച വൈകിട്ട് മാറ്റിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്നലെ രാവിലെ 6.30ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യമാര്‍: കദിയാമു (വേങ്ങര, മലപ്പുറം), സുഹറ ( കക്കട്ടില്‍). മക്കള്‍: മുഹമ്മദ് (ബുഹാരി വെസ്സല്‍സ് കക്കട്ടില്‍), അബ്ബാസ്, റഷീദ് (സലീന ഫൂട്‌വേര്‍ കക്കട്ടില്‍), കുഞ്ഞിപ്പാത്തൂട്ടി, സൗജ, സലീന, സുമിയത്ത്, സമീറ, ജംഷീറ, ഗഫൂര്‍, ഇസ്മായില്‍ (ദുബൈ).
മരുമക്കള്‍: ഫാത്തിമ, അസ്മ, ഇബ്രാഹിം, ഹമീദ്, കുഞ്ഞിമരക്കാര്‍, അഷ്‌റഫ്, അസ്‌ലം, ഷൗക്കത്ത്, മുബീന, ജസ്‌ന.
ഇരിക്കൂര്‍ പെരുവളത്തുപറമ്പ് കുളിഞ്ഞയിലെ കണ്ണന്റെ ഭാര്യ കുന്നുമ്മല്‍ യശോദ (59) യാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 16 മുതല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. ഇവരെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് യശോദയുടെ സ്രവപരിശോധന നടത്തിയത്. തുടര്‍ന്ന് ഇവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരിയാരത്തെ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായ ഇവരുടെ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മക്കള്‍: രാമകൃഷ്ണന്‍ (മാവേലിസ്റ്റോര്‍, പെരുവളത്തുപറമ്പ്), രാജീവന്‍ (ഡ്രൈവര്‍), സജീവന്‍ (ഹോട്ടല്‍ ജീവനക്കാരന്‍). മരുമക്കള്‍: രജനി, സുമതി.
എടത്വ വീയപുരം കാരിച്ചാല്‍ സൂര്യയില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ രാജം എസ്. പിള്ള (76) യാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സറിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മക്കള്‍: സന്തോഷ് (ദുബൈ), സതീഷ് (ആസ്‌ത്രേലിയ). മരുമകള്‍: പാര്‍വതി.
പാറശാല കീഴേത്തോട്ടം മാടവിള ലക്ഷ്മി സദനത്തില്‍ പരേതനായ കൊച്ചു കുഞ്ഞന്റെ ഭാര്യ വിജയലക്ഷ്മി (68), പെരുമ്പഴുതൂര്‍ വടകോട് ചെമ്മണ്ണുവിളയില്‍ ക്ലീറ്റസ് (80) എന്നിവരാണ് തിരുവനന്തപുരത്ത് മരിച്ചത്. വിജയലക്ഷ്മിയുടെ മക്കള്‍: ലിന്നിറ്റ, ലിനില്‍കുമാര്‍, ലതിക. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇരുവരും മരിച്ചത്.
പരപ്പനങ്ങാടി ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ പരിസരത്തെ ഒ.എം ഇമ്പിച്ചികോയ തങ്ങള്‍ (68) ആണ് മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു സാമ്പിള്‍ പരിശോധന കൂടി നടക്കേണ്ടതുണ്ട്. ഭാര്യ: ബീക്കുഞ്ഞിബീവി. മക്കള്‍: ഒ.എം ജലീല്‍ തങ്ങള്‍ (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘം ക്ലര്‍ക്ക്), ഹസീന ബീവി, ഹംദാന്‍ തങ്ങള്‍, റിയാസ് തങ്ങള്‍, ആസിഫ് തങ്ങള്‍ (പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് അധ്യാപകന്‍), മന്‍ഷൂഫ് തങ്ങള്‍, ആയിഷ ബീവി, ജുമാന ബീവി, അജ്മല്‍ തങ്ങള്‍. മരുമക്കള്‍: അബ്ദുല്‍കരീം തങ്ങള്‍ ഇരിങ്ങാവൂര്‍, ശിഹാബ് തങ്ങള്‍ വാരനാക്കര, റഹീം തങ്ങള്‍ പറപ്പൂര്‍. അസ്മാബി മണ്ണാര്‍ക്കാട്, ഷെറീന ബീവി കോട്ടക്കല്‍, റസിയ ബീവി പുഴക്കാട്ടിരി, ഇര്‍ഫാന ബീവി വളാഞ്ചേരി, ഫളീല ബീവി പട്ടാമ്പി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."