സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം യു.എ.ഇയിലേക്ക്?
തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം യു.എ.ഇയിലേക്കെന്ന് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗ് ആരാണ് കൈകാര്യം ചെയ്യുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് എന്‍.ഐ.എ യു.എ.ഇയിലേക്ക് പോകുന്നത്. ഹവാല ഇടപാടുകളും അന്വേഷണത്തില്‍ വരും. ഇക്കാര്യത്തില്‍ ഇന്ത്യ യു.എ.ഇ സര്‍ക്കാരിന്റെ അനുമതി തേടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച് വിദേശമന്ത്രാലയവുമായി ചര്‍ച്ച ചെയ്യും.
അതിനിടെ കേസില്‍ സ്വപ്‌നയും സന്ദീപും നല്‍കിയ ജാമ്യഹരജികള്‍ കൊച്ചിയിലെ എന്‍.ഐ.എ കോടതി ഇന്ന് പരിഗണിക്കും. കേ,ില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകള്‍ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ3തികളുടെ വാദം. എന്തടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്തിയതെന്ന് വാദത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ചോദിച്ചിരുന്നു. കേസ് ഡയറി ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."