മുപ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം എം. സീതാരാമ നാളെ വിരമിക്കും
കാസര്‍കോട്: മധൂര്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം സീതാരാമ 31 വര്‍ഷത്തെ സേവനത്തിനു ശേഷം നാളെ സര്‍വിസില്‍ നിന്നു വിരമിക്കും. മായിപ്പാടി ഡയറ്റില്‍ നിന്ന് അധ്യാപക ട്രെയിനിങ് പൂര്‍ത്തിയാക്കിയ സീതാരാമ 1986ല്‍ ഗ്രാമപ്രദേശമായ അഡൂര്‍ പാണ്ടി ജി.യു.പി സ്‌കൂളിലാണ് അധ്യാപകനായി സേവനം തുടങ്ങിയത്. തുടര്‍ന്ന് ആദൂര്‍ ജി.എച്ച്.എസ്, കാസര്‍കോട് ജി.യു.പി.എസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2011 ജൂണ്‍ 13നാണ് മധൂര്‍ ഗവ. ജൂനിയര്‍ ബേസിക് സ്‌കൂളില്‍ പ്രധാനധ്യാപകനായി ചുമതലയേറ്റത്. എഴുത്തുകാരനും നാടക രചയിതാവും അഭിനേതാവുമാണ്. കുമ്പള ഉപജില്ലാ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറിയും അധ്യാപക സംഘടന സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുളിയാര്‍ മല്ലത്തെ പരേതനായ ചെറിയ ചോമയുടെയും അംഗാരയുടെയും മകനാണ്. ഭാര്യ: ബേബി (കാസര്‍കോട് ഗ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കന്നട അധ്യാപിക) മക്കള്‍: അജയ് എസ് രാമ, ലക്ഷ്മി എസ് രാമ. നാളെ രണ്ടിനു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്‌കൂളില്‍ യാത്രയയപ്പു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."