നഗരസഭയില്‍ ഭരണസ്തംഭനമെന്ന് ആരോപണം: യൂത്ത് ലീഗ് പ്രതിഷേധ സംഗമം രണ്ടിന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ വികസന മുരടിപ്പിനും ഭരണസ്തംഭനത്തിനുമെതിരേ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത്ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏകദിന പ്രതിഷേധ സംഗമം മേയ് രണ്ടിനു പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നടക്കും.
രണ്ടിനു രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ മുസ്ലിം ലീഗ്, പോഷക സംഘടനകള്‍, യു.ഡി.എഫ് എന്നിവയുടെ ജില്ലാതല നേതാക്കളും സംബന്ധിക്കും.
നഗരസഭയില്‍ യു.ഡി.എഫ് കാലത്ത് പണി പൂര്‍ത്തീകരിച്ച ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യാത്തതിലും തെരുവുവിളക്കുകള്‍ കത്താത്തതിലും വാഴുന്നോറടി കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തതും അടക്കമുള്ള പ്രശ്നങ്ങളാണു യൂത്ത്ലീഗ് സമരത്തിലേക്കായി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഇതു സംബന്ധമായ യോഗത്തില്‍ പ്രസിഡന്റ് ഹാരിസ് ബാവനഗര്‍ അധ്യക്ഷനായി. ജന.സെക്രട്ടറി ഫൈസല്‍ ചേരക്കാടത്ത്, മണ്ഡലം ട്രഷറര്‍ കെ.കെ ജാഫര്‍, ആസിഫ്, സിദ്ധീഖ്, റംഷാദ്, ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."