HOME
DETAILS
MAL
ഇടതുസര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ല: ബാലകൃഷ്ണപിള്ള
backup
July 18 2016 | 20:07 PM
കോഴിക്കോട്: മന്ത്രിസഭാ തീരുമാനങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടെന്ന ഇടതുസര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്. ബാലകൃഷ്ണ പിള്ള. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍ മാത്രമാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ക്ക് സാധുത ലഭിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരെടുത്ത പല വിവാദ തീരുമാനങ്ങളും ഗവ. വിജ്ഞാപനം വന്നതിനു ശേഷം മാത്രമാണ് ജനങ്ങള്‍ അറിഞ്ഞത്. യു.ഡി.എഫ് വിട്ട് പുറത്തുപോയാല്‍ മാണിയുടെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ പോലും ഉണ്ടാവില്ലെന്നും ബാലകൃഷ്ണപ്പിള്ള കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."