ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലംനല്‍കി മതപണ്ഡിതന്‍ മാതൃകയായി
നാദാപുരം: ഗവ. ആയുര്‍വ്വേദ ആശുപത്രി കെട്ടിടത്തിന് സൗജന്യമായി 10 സെന്റ് സ്ഥലം നല്‍കി മതപണ്ഡിതന്‍ മാതൃകയായി. പ്രദേശത്തെ ഇസ്‌ലാമിക പണ്ഡിതനും പൊതുപ്രവര്‍ത്തകനും മതപ്രഭാഷകനുമായ പുതിയോട്ടില്‍ ടി.കെ. മൊയ്തുഹാജിയാണ് കടമേരി കീരിയങ്ങാടിയില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയഞ്ചേരി പഞ്ചായത്ത് ആയുര്‍വ്വേദാശുപത്രിക്ക് സൗജന്യമായി 10സെന്റ് ഭൂമി നല്‍കി മാതൃകയായത്. ഭൂമിയുടെ ആധാരവും അനുബന്ധരേഖകളും ആയഞ്ചേരി മുന്‍പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ അബ്ദുല്‍ നാസറിന്റെ സാന്നിധ്യത്തില്‍ ഗ്രാമ പഞ്ചായത്ത് അധികൃതരെ ഏല്‍പിച്ചു. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രിക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്വന്തമായി സ്ഥലം ലഭ്യമല്ലാത്തതിനാല്‍ കെട്ടിട നിര്‍മാണം നീണ്ടുപോകുകയായിരുന്നു. പുറമേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരനാണെങ്കിലും ആയഞ്ചേരിയിലെ സ്ഥാപനത്തിന് ഭൂമി നല്‍കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു. കടമേരി മാപ്പിള യു.പി.സ്‌കൂളില്‍ നിന്ന് അറബി അധ്യാപകനായിരുന്നു ടി.കെ. മൊയ്തുഹാജി . നേരത്തെ ജലനിധി കുടിവെള്ള പദ്ധതിക്ക് ടാങ്ക് സ്ഥാപിക്കാനവശ്യമായ സ്ഥലവും മൗലവി പഞ്ചായത്തിന് ദാനമായിനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."