പ്രതിസന്ധിഘട്ടങ്ങളില്‍ തണലേകാന്‍ ഇനി ഉണ്ണിക്കോയ തങ്ങളില്ല
മഞ്ചേരി: പ്രതിസന്ധി ഘട്ടങ്ങളില്‍ പരിഹാരമാര്‍ഗവുമായി ഇനി പാണ്ടിക്കാട് സയ്യിദ് അബ്ദുറഹിമാന്‍ ഉണ്ണിക്കോയ തങ്ങള്‍ വരില്ല. സങ്കീര്‍ണ്ണമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ച് അദ്ധേഹം നാഥന്റെ സവിധത്തിലേക്ക് യാത്രയായി. സൗമ്യമായ പുഞ്ചിരി, ആദര്‍ശ വ്യതിയാനത്തിന് ഒട്ടും ഇടം കൊടുക്കാതെ എന്നാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ നിലപാടുകള്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു തങ്ങള്‍. അത് കൊണ്ടാവും മത രാഷ്ട്രീയ ഭേദമന്യേ പാണ്ടിക്കാട് തമ്പാനങ്ങാടിയിലെ മുബാറക്ക് മന്‍സിലിലേക്ക് നേരം പുലര്‍ന്നതു മുതല്‍ തങ്ങള്‍ ഉറങ്ങും വരെ വിവിധ ദിക്കുകളില്‍ നിന്ന് ആളുകളെത്തിയത്. നിയമകോടതികള്‍ക്കും നാട്ടുകൂട്ടങ്ങള്‍ക്കും തീര്‍പ്പുകല്‍പ്പിക്കാനാവാത്ത നിരവധി പരാതികെട്ടുകള്‍ക്കാണ് നയതന്ത്ര മികവും പാണ്ഡിത്യ ഗരിമയും ഒത്തിണങ്ങിയഉണ്ണിക്കോയ തങ്ങളുടെ മുന്നില്‍ പരിഹാരത്തിന്റെ വഴി തുറന്നത്.
സമസ്തയെയും മഹാന്മാരായ നേതാക്കളെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദീനിരംഗത്ത് അദ്ധേഹം നിറഞ്ഞുനിന്നു. പാണ്ടിക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്ത് അദ്ധേഹം നിലകൊണ്ടത് നീണ്ട 53 വര്‍ഷമാണ്. രാഷ്ട്രീയ രംഗത്തെ അദ്ധേഹത്തിന്റെ സ്വീകാര്യത അളക്കാന്‍ ഈ കാലയളവ് തന്നെ ധാരാളം.
നിരവധി സ്ഥാപങ്ങളുടെയും, കോളജുകളുടെയും, വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും, മസ്ജിദുകളുടെയും രക്ഷാധികാരി കൂടിയാണ് തങ്ങള്‍. നിലവില്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ എക്‌സിക്യൂട്ടീവ് അംഗമായും ഖിദ്മത്തുല്‍ ഇസ്ലാം സംഘം, അല്‍ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഒറംവമ്പുറം അല്‍ ഫാറൂഖ് യതീംഖാന, അല്‍ ഫാറൂഖ് ജാമിഅ ജൂനിയര്‍ കോളജ്, ചെമ്മാട് ദാറുല്‍ ഹുദാ ഓഫ് കാംപസ് ദാറുല്‍ ഇര്‍ഫാന്‍, പാണ്ടിക്കാട് ഹിമായത്തുസുന്നിയ്യ സംഘം, ചെറുകോട് അല്‍ ഹിദായ യതീംഖാന തുടങ്ങി സ്ഥാപനങ്ങളുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ച് വരികയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയുമായും സഹ സ്ഥാപനങ്ങളുമായും ബന്ധപ്പെടുകയും ചെയ്യുന്നത് അദ്ധേഹത്തിന്റെ ശീലമായിരുന്നു. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന അദ്ധേഹം സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തങ്ങള്‍ വിടപറഞ്ഞതറിഞ് നാനാ ദിക്കുകളില്‍ നിന്ന് ആയിരക്കണക്കിന് ജനങ്ങള്‍ വസതിയിലേക്ക് ഒഴുകിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."