HOME
DETAILS

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്: ക്വട്ടേഷന്‍ ഉറപ്പിച്ചത് ഒന്നാംപ്രതി ബിലാലെന്ന് പൊലിസ്

  
backup
April 16, 2019 | 11:31 PM

%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf-4

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ കാസര്‍കോട്ടെ ഗുണ്ടാ നേതാവ് മോനായിയുമായി ക്വട്ടേഷന്‍ ഉറപ്പിച്ചത് ഒന്നാംപ്രതി ബിലാലാണെന്ന് പൊലിസ്. മോനായിയെ പിടികൂടുന്നതിനായി ബിലാലിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലിസ് പറഞ്ഞു. അതിനിടെ കേസില്‍ പിടിയിലായ വിപിന്‍ വര്‍ഗീസ്, അല്‍ത്താഫ് എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിലാലിനെ മൂന്ന് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. അതേസമയം, കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസില്‍ പങ്കുള്ള രണ്ട് പേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമവും ക്രൈംബ്രാഞ്ച് നടത്തുന്നുണ്ട്. വെടിവെയ്പ് നടത്തിയ ബിലാല്‍, വിപിന്‍ വര്‍ഗീസ് എന്നിവരും ഇവര്‍ക്ക് ആയുധവും വാഹനവും എത്തിച്ച് നല്‍കിയ അല്‍ത്താഫുമായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്. ഇവരുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ബിലാലിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. ബിലാലിന്റെ നിര്‍ദേശ പ്രകാരമാണ് വിപിന്‍ വര്‍ഗീസ് കൂടെ നിന്നത്.
അധോലോക കുറ്റവാളി രവി പൂജാരയുടെ കാസര്‍കോട്ടെ ക്രിമിനല്‍ സംഘത്തലവന്‍ മോനായി വഴിയായിരുന്നു വെടിവെയ്പിനുള്ള ക്വട്ടേഷന്‍ ബിലാല്‍ ഏറ്റെടുക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago