പ്രവാസി പുനരധിവാസത്തിന് പാക്കേജ് അനുവദിക്കണമെന്ന് പ്രവാസി ലീഗ്
കൊപ്പം: പ്രവാസി പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് ദേശീയ തലത്തില്‍ ഇന്‍ഷുറന്‍സും ക്ഷേമ പെന്‍ഷന്‍ പദ്ധതികളും ആവിഷ്‌കരിക്കുക , പ്രവാസി വകുപ്പ് പുനസ്ഥാപിക്കുക, പ്രവാസി നയം രൂപീകരിക്കുക, പ്രവാസി കുടിയേറ്റ നിയമം പരിഷ്‌കരിക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 8 ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സി. അബ്ദുല്‍ സലാം അധ്യക്ഷനായി. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ: മുഹമ്മദലി മറ്റാംതടം, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി യു. കെ ഷറഫുദ്ധീന്‍, വി. കെ കുഞ്ഞാലന്‍കുട്ടി, കുഞ്ഞുമുഹമ്മദ് കാളിമഠം, ടി.പി. ഹസ്സന്‍, സി.റഷീദ്, പി.അസീസ്, കെ. അബ്ദുറഹിമാന്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി നാസര്‍ ചോലയില്‍ ( പ്രസിഡന്റ് )അബ്ദുല്‍ റഹിമാന്‍ കുന്നത്ത് ( ജനറല്‍ സെക്രട്ടറി )പി.കെ.മുഹമ്മദ് ( ട്രഷറര്‍ )കെ. എം ഷരീഫ്, കെ. ടി.മന്‍സൂര്‍, ടി. മൊയ്തുപ്പ ( വൈ: പ്രസിഡന്റുമാര്‍ ) എം.മൂസ, ടി. ആലിക്കുട്ടി, മരക്കാര്‍ പൊട്ടച്ചിറ ( ജോ: സെക്രട്ടറിമാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ഹനീഫ മുതുതല തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."