ഇരുട്ടില്‍ നിന്നു മോചനം; ചികിത്സാ രംഗത്തും കുതിക്കും
കോഴിക്കോട്: ഗവ. ഡെന്റല്‍ കോളജില്‍ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് സാക്ഷാല്‍ക്കാരമായി പുതിയ ജനറേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. 13 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് ജനറേറ്റര്‍ സ്ഥാപിച്ചത്.
100 കെ.വി.എ കപ്പാസിറ്റിയുള്ള ജനറേറ്റര്‍ സ്ഥാപിച്ചതോടെ വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന ആശുപത്രിയിലെ വര്‍ഷങ്ങളായുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
ജനറേറ്റര്‍ സ്ഥാപിക്കുന്നതിന് മുന്‍പ് ഇടക്കിടെ വൈദ്യുതി മുടങ്ങുന്നത് കാരണം ദന്തസംബന്ധമായ ഓപ്പറേഷനുകള്‍ക്കും മറ്റു ചികിത്സയ്ക്കുമായെത്തുന്ന നിരവധി രോഗികള്‍ വലഞ്ഞിരുന്നു.
വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ചികിത്സയ്ക്കായി നിശ്ചിത ദിവസം ലഭിച്ച് കിലോമീറ്ററുകള്‍ സഞ്ചരിച്ച് എത്തുന്നവരാണ് ഇത്തരത്തില്‍ ദുരിതമനുഭവിച്ചിരുന്നത്.
ഇവിടേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ ലോഡ് അധികമായതാണ് ഇടക്കിടെ വൈദ്യുതി മുടങ്ങാന്‍ ഇടയാക്കിയത്. വൈദ്യുതി മുടക്കത്തിന് പരിഹാരമായതോടെ ചികിത്സാ രംഗത്തും മറ്റും കൂടുതല്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍. നിലവില്‍ ഇവിടെ ഒരു ഇലക്ട്രീഷ്യന്‍ മാത്രമാണുള്ളത്. രാവിലെ എട്ട് മുതല്‍ 1.30 വരെയാണ് ഇവരുടെ ജോലി സമയം. ഇതുകഴിഞ്ഞുള്ള സമയങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വരികയാണെങ്കിലുള്ള ചെറിയ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."