HOME
DETAILS
MAL
വിവാഹസ്ഥലത്ത് സംഘര്‍ഷം: രണ്ടുപേര്‍ കസ്റ്റഡിയില്‍
backup
April 28 2017 | 23:04 PM
കണ്ണൂര്‍: വിവാഹ സല്‍ക്കാര സ്ഥലത്ത് ബഹളമുണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കക്കാട് അരയാല്‍ത്തറയിലെ വീട്ടില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
കക്കാട് പരപ്പിന്മൊട്ടയിലെ യുവാക്കളെയാണു പൊലിസ് കസ്റ്റഡിയിലെടുത്തത്. രാത്രി വീട്ടിലെത്തിയ ഇവര്‍ ഭക്ഷണം കഴിച്ചശേഷം സ്വര്‍ണാഭരണങ്ങളും മറ്റുംവച്ച മുറിയിലേക്കു കയറുകയും ചോദിച്ചപ്പോള്‍ തട്ടിക്കയറുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ടൗണ്‍ പൊലിസെത്തി അന്വേഷിച്ചപ്പോള്‍ ക്ഷണിക്കാതെ വന്നവരാണെന്നു മനസിലായതിനെ തുടര്‍ന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."