പാലായുടെ നായകന്റെ വീട്ടില്‍ രാഹുലെത്തി
പാലാ: കെ.എം മാണിയുടെ വിയോഗം സൃഷ്ടിച്ച ദു:ഖ ഭാരത്തിനിടെ ആശ്വാസമാകുകയായിരുന്നു രാജ്യത്തെ ജനതയൊന്നാകെ ഉറ്റുനോക്കുന്ന രാഹുല്‍ ഗാന്ധിയുടെ വരവ്.
സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇന്നലെ കെ.എം മാണിയുടെ പാലാ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലേക്ക് രാഹുലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക്് രണ്ട് മണിയോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടിലെത്തിയത്്.
കെ.എം മാണിയുടെ വിയോഗമുണ്ടായ അന്നു തന്നെ രാഹുല്‍ മകനും എം.പിയുമായ ജോസ് കെ. മാണിയെ ഫോണില്‍ വിളിച്ചു അനുശോചനമറിയിച്ചിരുന്നു. അന്ന് രാഹുല്‍ കേരളത്തില്‍ എത്തുന്ന ആദ്യ ദിനം പാലായിലും എത്തുമെന്ന് ജോസ്.കെ.മാണിയോട് പറഞ്ഞിരുന്നു. പത്തംനംതിട്ടയിയിലെ പൊതുപരിപാടിക്ക് ശേഷം പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.50 ഹെലികോപ്ടറിലെത്തി. പാലായില്‍ ഇതാദ്യമായി എത്തിയ രാഹുലിനെ, ജനങ്ങള്‍ കൊടുംചൂടും അവഗണിച്ച് കാത്തിരുന്നു. ജനക്കൂട്ടത്തെ കണ്ടപ്പോള്‍ വാഹനത്തിന്റെ ചില്ല് താഴ്ത്തി രാഹുല്‍ അഭിവാദ്യം ചെയ്തു.ഒപ്പം വാഹനത്തില്‍ വന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും, പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ. ഐ. സി. സി സെക്രട്ടറി മുകുള്‍ വാസ്‌നികും. കെ.സി വേണുഗോപാലും എത്തി. രാഹുലിനെ ജോസ് കെ. മാണി എം. പി അകത്തേക്ക് ആനയിച്ചു. സ്വീകരണ മുറിയിലെ കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പൂക്കളര്‍പ്പിച്ച് രാഹുല്‍ പ്രണാമമര്‍പ്പിച്ചു. രാഹുലിനെ കണ്ടു കൈകൂപ്പി മാണിയുടെ ഭാര്യ കുട്ടിയമ്മ നിന്നു. തിരിച്ച് തൊഴുകൈകളോടെ രാഹുലും. വീട്ടിലുണ്ടായിരുന്ന തന്റെ സഹോദരിമാരെ ജോസ് കെ. മാണി പരിചയപ്പെടുത്തി.ശേഷം രാഹുലിന് മാണിയുടെ കുടുംബം കെ.എം മാണി സൃഷ്ടിച്ച അധ്വാന വര്‍ഗ സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും മാണിയെക്കുറിച്ച് എഴുതപ്പെട്ട 'കെ എം മാണി എ സ്റ്റഡി ഇന്‍ റീജിയണലിസം' എന്ന പുസ്തകവും സമ്മാനിച്ചു.
ഉന്നതമായ വ്യക്തിത്വത്തിനുടമായ കെ.എം മാണി പാവങ്ങളുടെ പടത്തലവനായിരുന്നുവെന്നും അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കനാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയാണെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."