HOME
DETAILS

തൃണമൂല്‍ നേതാക്കള്‍ക്കെതിരേ ഇ.ഡി കേസെടുത്തു

  
backup
April 28 2017 | 23:04 PM

%e0%b4%a4%e0%b5%83%e0%b4%a3%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-2


ന്യൂഡല്‍ഹി: നാരദാ ഒളികാമറാ അന്വേഷണത്തില്‍പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) സാമ്പത്തിക തട്ടിപ്പു നിയന്ത്രണ നിയമ(പി.എം.എല്‍.എ) പ്രകാരം കേസെടുത്തു. പശ്ചിമ ബംഗാള്‍ മന്ത്രിമാരും എം.പിമാരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്.
ഒളികാമറാ വെളിപ്പെടുത്തലില്‍ പ്രാഥമികാന്വേഷണം നടത്തി സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ 13 തൃണമൂല്‍ നേതാക്കള്‍ക്കെതിരേയാണ് ഇ.ഡി കേസെടുത്തത്. പശ്ചിമ ബംഗാള്‍ മന്ത്രിമാരായ ഫര്‍ഹാദ് ഹക്കീം, സുവേന്ദു അധികാരി, സോവന്‍ ചാറ്റര്‍ജി, സുഭത്ര മുഖര്‍ജി, ലോക്‌സഭാ എം.പിമാരായ സുല്‍ത്താന്‍ അഹ്മദ്, സൗഗതാ റോയ്, കാകോലി ഘോഷ് ദസ്തിദാര്‍, അപരുപാ പൊഡ്ഡാര്‍, രാജ്യസഭാ എം.പി മുകുള്‍ റോയ് എന്നിവര്‍ കേസിലുള്‍പ്പെട്ടവരില്‍ പ്രമുഖരാണ്.
ഓപറേഷനില്‍ ഇവര്‍ക്കെതിരേ ഉയര്‍ന്ന കൈക്കൂലി ആരോപണം ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. അടുത്ത ദിവസങ്ങളില്‍ ചോദ്യംചെയ്യാനായി നേതാക്കള്‍ക്ക് സമന്‍സ് അയക്കുമെന്ന് ഇ.ഡി അധികൃതര്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് നിഷിത മഹാത്രെ, ജസ്റ്റിസ് ടി. ചക്രബര്‍ത്തി എന്നിവരുള്‍പ്പെട്ട കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശ പ്രകാരമാണ് ഒളികാമറാ ഓപറേഷന്റെ വെളിപ്പെടുത്തലില്‍ സി.ബി.ഐ അന്വേഷണം നടത്തിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് നാരദാ ന്യൂസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒളികാമറാ ഓപറേഷന്‍ നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago