തീപ്പിടിത്തത്തിന് പിന്നില്‍ മുസ്‌ലിംകളെന്ന് പ്രചരിപ്പിച്ച് തീവ്ര വലതുപക്ഷം
പാരിസ്: നോത്രദാം കത്തീഡ്രലിലുണ്ടായ തീപ്പിടിത്തത്തിനു പിന്നില്‍ മുസ്‌ലിംകളെന്ന രീതിയില്‍ പ്രചാരണമഴിച്ചുവിട്ട് വലതുപക്ഷ തീവ്രവാദികള്‍. തീപ്പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ വഴി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരേ പ്രചാരണമഴിച്ചുവിട്ട് ഇസ്‌ലാംപേടിയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.
നവീകരണജോലികള്‍ക്കിടെ അശ്രദ്ധ മൂലം തീ പടര്‍ന്നതാവാമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നത്. പ്രോസിക്യൂട്ടര്‍മാരും ഇത് അപകടമാവാമെന്നാണ് പറയുന്നത്. അന്വേഷണവിഭാഗം കാരണം കണ്ടുപിടിക്കാന്‍ ശ്രമിച്ചുവരികയാണ്. അതിനിടെയാണ് ഒരു വിഭാഗം ഇസ്‌ലാംപേടി വളര്‍ത്താന്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നത്.
വെള്ളക്കാര്‍ക്ക് മഹത്വമുണ്ടെന്ന് പറയുന്നവരും നവനാസികളും തീവ്രവലതുപക്ഷത്തിനൊപ്പമുണ്ട്. അപകടസ്ഥലത്തു നില്‍ക്കുന്ന രണ്ടുപേരുടെ ഫോട്ടോയിട്ട് മുസ്‌ലിം വിരുദ്ധ പ്രവര്‍ത്തകയായ പമേല ഗല്ലര്‍ പോസ്റ്റിട്ടത് ജിഹാദികളെ തിരിച്ചറിഞ്ഞു എന്നാണ്. അതേസമയം, വിദ്വേഷപ്രചാരണത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ടെല്‍ മാമ എന്ന ബ്രിട്ടിഷ് ഗ്രൂപ്പ് ഇത്തരം ഇസ്‌ലാംപേടിയിലധിഷ്ഠിതമായ പ്രചാരണങ്ങളെ അവഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തീപ്പിടിത്തത്തെ ഇസ്‌ലാമുമായി ബന്ധപ്പെടുത്താനുള്ള നീക്കത്തിനെതിരേ അറബ് മുസ്‌ലിം സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."