രാജീവ്ഗാന്ധി ദേശീയ കുടിവെള്ള പദ്ധതി നടത്തിപ്പില്‍ പുരോഗതി
കണ്ണൂര്‍: വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്ന രാജീവ്ഗാന്ധി ദേശീയ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതില്‍ ജില്ലയില്‍ പുരോഗതിയുണ്ടായതായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി പി.കെ ശ്രീമതി എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ വികസന കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി(ദിശ) യോഗം വിലയിരുത്തി. വിവിധ പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ 14 കുടിവെള്ള പദ്ധതികള്‍ പുരോഗമിച്ചുവരുന്നതായി എ.ഡി.സി ജനറല്‍ പി.എം രാജീവ് അറിയിച്ചു.
62 പുതിയ പദ്ധതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തില്‍ ജില്ലയ്ക്ക് 9.89 കോടി രൂപയും സാധന സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ 4.62 കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍നിന്ന് കിട്ടാനുണ്ടെന്ന് പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.എം രാമകൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയിപ്പെടുത്തും. ഗ്രാമങ്ങളിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള 36.4 കോടി രൂപയുടെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ എസ്റ്റിമേറ്റ് തുകയില്‍ മാറ്റമില്ലാതെ വരുത്തിയ ഭേദഗതിക്ക് യോഗം അംഗീകാരം നല്‍കി. ഉപ്പാലവളപ്പ്, മരക്കാര്‍കണ്ടി പ്രദേശങ്ങളില്‍ കക്കൂസുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതി കോര്‍പറേഷനുമായി സഹകരിച്ച് പൂര്‍ത്തിയാക്കാന്‍ ശുചിത്വമിഷന് എം.പി നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ 14,25,000 രൂപയില്‍ പകുതി തുക കോര്‍പറേഷന് കൈമാറിയതായി ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കോര്‍പറേഷന്‍ പരിധിയിലെ ഭവനരഹിതര്‍ക്കായി പാര്‍പ്പിടകേന്ദ്രം നിര്‍മിച്ചുനല്‍കുന്ന പദ്ധതി വേഗത്തിലാക്കാന്‍ അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്രഭവന പദ്ധതിയായ പി.എം.ജി.വൈയിലേക്ക് നിലവില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ മാത്രമാണ് നിര്‍ദേശമെന്നും കേരളത്തിന് ഇതുവരെ പദ്ധതി ലക്ഷ്യം അനുവദിച്ചു നല്‍കിയിട്ടില്ലെന്നും പി.എ.യു പ്രൊജക്ട് ഡയരക്ടര്‍ അറിയിച്ചു. യോഗത്തില്‍ കെ.വി സുമേഷ്, കെ.പി ജയബാലന്‍, ടി.ടി റംല, വി. ചന്ദ്രന്‍, കെ.എം രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."