സുധാകരന്റെ തെരഞ്ഞെടുപ്പ് വിഡിയോ വിവാദത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് വിഡിയോ വിവാദത്തില്‍. പ്രചാരണത്തിനായി സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ പരസ്യചിത്രം സ്ത്രീവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് രംഗത്തെത്തി.
'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയതു വെറുതെയായി' എന്ന പേരിലാണു ഓഡിയോ പുറത്തിറക്കിയത്. ഇത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയെക്കുറിച്ചാണെന്നാണ് ആക്ഷേപം. സ്ത്രീകള്‍ ഒരിക്കലും മുന്‍നിരയിലേക്കു വരരുതെന്നും അവര്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിനു പുരുഷന്‍മാര്‍ തന്നെ പോകണമെന്നുമായിരുന്നു വിഡിയോയുടെ ഉള്ളടക്കം. പുരുഷന്‍മാര്‍ മാത്രം നല്ലതെന്നു വേര്‍തിരിക്കുന്നതാണു വിഡിയോയെന്നും ഇതിനു മുന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വിഡിയോയ്‌ക്കെതിരേ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."