HOME
DETAILS
MAL
മുട്ടന്‍കര നീര്‍ത്തട പദ്ധതിക്ക് അംഗീകാരം
backup
July 18 2016 | 21:07 PM
കല്‍പ്പറ്റ: നബാര്‍ഡിന്റെ സഹായത്തോടെ ആര്.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മുട്ടന്‍കര നീര്‍ത്തട പദ്ധതിയില്‍ മണ്ണ്-ജല സംരക്ഷണ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.
മുദ്രമൂല, ചെറൂര്, കുറുക്കന്മൂല, കാടന്‍കൊല്ലി, പയ്യമ്പള്ളി, വരടിമൂല തുടങ്ങിയ മാനന്തവാടി നഗരസഭ ഉള്‍പ്പെടുന്ന 1125 ഹെക്ടര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്.
ഗുണഭോക്തൃ കമ്മിറ്റി രൂപീകരണം, പദ്ധതി വിശദീകരണം, ഗുണഭോക്തൃ പരിശീലന പരിപാടി എന്നിവയ്ക്കായി ജന പ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും യോഗം ജൂലൈ 20ന് ഉച്ചയ്ക്ക് രണ്ടിന് പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫൊറോന പാരിഷ് ഹാളില്‍ ചേരും.
മാനന്തവാടി എം.എല്‍.എ ഒ.ആര് കേളു യോഗം ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്മാന് വി.ആര് പ്രവീജ് അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."