അതിതീവ്ര മഴ വന്നാല്‍ പ്രത്യേക പ്രോട്ടോകോളും ആക്ഷന്‍ പ്ലാനുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പ്രോട്ടോകോളും ആക്ഷന്‍ പ്ലാനുമായി കെ.എസ്.ഇ.ബി. ഡാമുകളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികളെല്ലാം ജൂലൈയില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 2018ലെ പ്രളയത്തിനുശേഷം കേന്ദ്ര ജല കമ്മിഷന്റെ അനുവാദത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ റൂള്‍ കര്‍വുകള്‍ എല്ലാ ഡാമുകള്‍ക്കുമുണ്ട്.
ഓരോ ഡാമിലും എത്ര അടി വെള്ളമുണ്ടെന്നും വെള്ളം പരിധിക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ എന്ത് നടപടി സ്വീകരിക്കണമെന്നും റൂള്‍ കര്‍വ് അടിസ്ഥാനപ്പെടുത്തിയാവും തീരുമാനിക്കുക.
ഡാമുകളിലേക്ക് ആവശ്യമായ ജീവനക്കാരെയെല്ലാം നിയമിക്കുകയും ചെയ്തു.
വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തി. കഴിഞ്ഞ പ്രളയത്തില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പലയിടത്തും ആശയവിനിമയ സംവിധാനം തകര്‍ന്നിരുന്നു.
ഇത് പരിഹരിക്കാനായി സാറ്റ്ലൈറ്റ് ഫോണുകള്‍ എല്ലാ ഡാമുകളിലും എത്തിച്ചുകഴിഞ്ഞു. ആവശ്യമെങ്കില്‍ എല്ലാ ഡാമുകളിലും കണ്ട്രോള് റൂം തുറക്കാനുള്ള സംവിധാനവും കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."