അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതിയ്ക്ക് പങ്കെന്ന് പൊലിസ് കോടതിയില്‍
കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു.
ജോസഫ് മാഷിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് മനാഫിനെ നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മനാഫിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മനാഫ് ഇപ്പോള്‍ ഒളിവിലാണ്.
പൊലിസ് വേട്ടയാടല്‍ ആരോപിച്ച് മനാഫിന്റെയും പള്ളുരുത്തി സ്വദേശി ഷമീറിന്റെയും ഭാര്യമാര്‍ നല്കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ഹരജി തള്ളിയ കോടതി അന്വേഷണം തുടരട്ടേയെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."