പ്രവാസി സമ്പന്നരുമായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബന്ധം വെളിപ്പെടുത്തണം: ടി സിദ്ദിഖ്
കോഴിക്കോട്: കോഴിക്കോട്ടെ ഇടത് മുന്നണി സ്ഥാനാര്‍ഥിക്ക് പ്രവാസി നവ സമ്പന്നരുമായി ബന്ധമുണ്ടെന്ന് തുറന്ന് സമ്മതിച്ച എല്‍.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഇതിന് പിന്നിലുള്ള നിഗൂഢ താല്പര്യം വെളിപ്പെടുത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ ടി. സിദ്ദിഖ് ആവശ്യപ്പെട്ടു.
നടക്കാവ് സ്കൂളില്‍ ഫൈസല്‍ ശബാന ഫൗണ്ടേഷന് നടത്തിയ വികസനം സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പിന് നടത്തുന്ന ശ്രമം ജനങ്ങള്‍ തിരിച്ചറിയും.സ്കൂള്‍ വികസന കാര്യത്തില്‍ അതീവ താല്പര്യം എ. പ്രദീപ്കുമാറിനുണ്ടെങ്കില് പാവപ്പെട്ടവര്‍ തിങ്ങി താമസിക്കുന്ന തോപ്പയില്‍ ഗവ: എല്‍ പി സ്കൂളിനെ എന്ത് കൊണ്ടാണ് അവഗണിച്ചതെന്ന് മറുപടി പറയണം.
ജില്ലാ ഫുട്ബോള്‍ അസോസിയേഷനെ (കെ.ഡി.എഫ്.എ) രാഷ്ട്രീയവത്കരിച്ച് കോഴിക്കോടന്‍ ഫുട്ബോളിനെ തകര്‍ത്തത് പ്രദീപ്കുമാര്‍ ആണ്.
ആദ്യം എം.എല്‍.എ യും തുടര്‍ന്ന് മൂന്ന് തവണ അയല്‍ ജില്ലക്കാരായ സമ്പന്ന പ്രവാസികളെയും പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തിയതിന്റെ നേട്ടം ആര്ക്കാണെന്ന്സിദ്ദിഖ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."