HOME
DETAILS
MAL
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 20 ലക്ഷത്തിലേക്ക്
backup
August 06 2020 | 03:08 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഇരുപത് ലക്ഷത്തോടടുക്കുന്നു. മരണ സംഖ്യ നാല്പതിനായിരത്തിനും അടുത്തെത്തി. ഇന്നലെ വൈകിട്ട് വരെ 19,21,467 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 39,969 ആയി.
കഴിഞ്ഞ കുറെ ദിവസങ്ങളായി ദിവസവും അരലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ഡല്‍ഹിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ആന്ധ്രാപ്രദേശും കര്‍ണാടകയും മൂന്നും നാലു സ്ഥാനങ്ങളിലെത്തി. മഹാരാഷ്ട്രയും തമിഴ്നാടും തന്നെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 51,706 പേര് കൊവിഡ് മുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തരാകുന്നവരുടെ പ്രതിദിന നിരക്കിലെ ഏറ്റവും വലിയ വര്‍ധനയാണ് ഇത്. രോഗമുക്തി നിരക്ക് തുടര്‍ച്ചയായി ഉയര്‍ന്ന് 67.19 ശതമാനമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 12,82,215. നിലവില്‍ ചികിത്സയിലുള്ളവരെക്കാള്‍ ഇരട്ടിയിലധികമാണിത്. കൊവിഡ് പരിശോധനയുടെ ഭാഗമായി തുടര്‍ച്ചയായി രണ്ടാം ദിവസവും 6 ലക്ഷത്തിലധികം സാംപിളുകള്‍ പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."