HOME
DETAILS
MAL
രോഗികളുടെ എണ്ണം കുറയുന്നു, ആശ്വാസത്തില്‍ വയനാട്
backup
August 06 2020 | 03:08 AM
കല്‍പ്പറ്റ: കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ സമ്പര്‍ക്കത്തിലൂടെ മാത്രം 300ലധികം പേര്‍ക്ക് രോഗം പിടിപ്പെട്ടതോടെ ആശങ്കയുടെ മുള്‍മുനയിലായിരുന്ന വയനാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പൊസിറ്റീവായവരുടെ എണ്ണത്തിലെ കുറവ് ആശ്വാസത്തിന് വക നല്കുന്നു. ഇന്നലെ ജില്ലയില്‍ 14 പേര്‍ക്കാണ് പോസിറ്റീവായത്.
മുഴുവന്‍ സമ്പര്‍ക്കത്തിലൂടെയാണ്. എങ്കിലും ഒരാഴ്ചക്ക് മുന്നെ ദിവസത്തില്‍ 100ന് മുകളില്‍ ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിതാന്ത ജാഗ്രത രോഗികളുടെ എണ്ണത്തില്‍കുറവ് വരുത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നതാണ്.
ഇന്നലെ മാത്രം 40 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. ഇതിനിടെ വയനാട്ടില്‍ കാലവര്‍ഷം അതിതീവ്രമായത് മറ്റൊരു ആശങ്കയായി മാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."