HOME
DETAILS

വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി

  
backup
July 17 2018 | 18:07 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a5-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

തൃശൂര്‍: കര്‍ക്കിടക മാസാചരണത്തിനു തുടക്കമിട്ട് ഇന്നലെ രാവിലെ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ 60 ഓളം ആനകള്‍ പങ്കെടുത്തു. ഗജനിരയിലെ ഏറ്റവും ചെറിയ ആനയായ വാരിയത്തു ജയരാജിന് ആദ്യഉരുള നല്‍കി ക്ഷേത്രം മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആനയൂട്ടിനു തുടക്കംകുറിച്ചു. കുളിച്ചു കുറിതൊട്ടു ആനച്ചമയങ്ങളില്ലാത്ത കരിവീരച്ചന്തവുമായി തെക്കേഗോപുരനടക്കു സമീപം നിരന്ന ആനകളെ കാണാനും അവയെ ഊട്ടാനും നേരത്തെതന്നെ ആനപ്രേമികളും എത്തിയിരുന്നു. രാവിലെ ഒന്‍പതരയ്ക്കു ആനയൂട്ടു ആരംഭിക്കുമ്പോഴേക്കും വടക്കുന്നാഥ ക്ഷേത്രാങ്കണം ആള്‍ക്കൂട്ടത്തെ കൊണ്ടുനിറഞ്ഞിരുന്നു.

500 കിലോ അരിയുടെ ചോറ് ഉരുളകളാക്കിയാണു ആനകള്‍ക്കു നല്‍കിയത്. ഇതില്‍ ശര്‍ക്കര, മഞ്ഞള്‍പ്പൊടി, നെയ്യ് എന്നിവയും ചേര്‍ത്തു. കൂടാതെ ആനകള്‍ക്ക് പഴം, പൈനാപ്പിള്‍, കക്കരിക്ക, കരിമ്പ്, ചോളം, തണ്ണീര്‍മത്തന്‍ എന്നിവയും കൊടുത്തു.
ആനയൂട്ടിനു മുന്നോടിയായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പുലര്‍ച്ചെ നടത്തി. വടക്കുന്നാഥന്‍ ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിലാണു തുടര്‍ച്ചയായി 36ാം വര്‍ഷം ആനയൂട്ടും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തിയത്. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന അഷ്ടദ്രവ്യമഹാഗണപതി ഹോമത്തിനു അമ്പതോളം സഹകാര്‍മികത്വം വഹിച്ചു. അഷ്ടദ്രവ്യങ്ങളായ 10,000 നാളികേരം, 1500 കിലോ ശര്‍ക്കര, 750 കിലോ നെയ്യ്, 200 കിലോ അവില്‍, 250 കിലോ മലര്‍, തേന്‍, എള്ള്, ഗണപതിനാരങ്ങ എന്നീ ദ്രവ്യങ്ങളുപയോഗിച്ചാണ് മഹാഗണപതി ഹോമം തയാറാക്കിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെയാണ് ആനയൂട്ടും മഹാഗണപതി ഹോമവും നടത്തിയത്.
കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍, കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ, അസിസ്റ്റന്റ് കലക്ടര്‍ രേണുരാജ്, ദേവസ്വം ഭാരവാഹികള്‍ ആനയൂട്ട് കാണാനും ആനകളെ ഊട്ടാനുമെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago
No Image

തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 months ago
No Image

പാലക്കാട് നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്നാമത്തെ പെണ്‍കുട്ടിയേയും കണ്ടെത്തി

Kerala
  •  3 months ago
No Image

'രാവെന്നും പകലെന്നുമില്ല.. മകള്‍ മരിച്ചത് ജോലിഭാരം മൂലം അവളുടെ മരണം നിങ്ങള്‍ക്ക് തിരുത്താനുള്ള വിളിയാവട്ടെ''  EY ചെയര്‍മാന് കുഴഞ്ഞു വീണ് മരിച്ച സി.എക്കാരിയുടെ മാതാവിന്റെ കത്ത്

National
  •  3 months ago