പ്രതിവര്‍ഷം പത്തുലക്ഷം യുവജനങ്ങള്‍ക്ക് സൈനിക പരിശീലനം
ന്യൂഡല്‍ഹി: യുവജനങ്ങളില്‍ അച്ചടക്കവും രാജ്യസ്‌നേഹവും വളര്‍ത്താന്‍ സൈനിക പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.
പ്രതിവര്‍ഷം പത്തുലക്ഷം യുവതീ യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാനാണ് ആലോചന. ദേശീയ യുവജന ശാക്തീകരണ പദ്ധതി (എന്‍.വൈ.ഇ.എസ്) പദ്ധതി പ്രകാരമാണ് പരിശീലനം. ഇതുസംബന്ധിച്ച് ജൂണില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിരോധ മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
സൈനിക പരിശീലനത്തിന് പുറമെ വിവിധ തൊഴിലുകള്‍, കംപ്യൂട്ടര്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലും പരിശീലനം നല്‍കും.
യോഗ, ആയുര്‍വേദം, ഇന്ത്യന്‍ തത്വചിന്ത എന്നിവയിലൂടെ ഇന്ത്യന്‍ മൂല്യങ്ങള്‍ യുവാക്കളെ അഭ്യസിപ്പിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശമുണ്ട്. 10, 12, കോളജ് എന്നീ തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌റ്റൈപെന്‍ഡ് നല്‍കും.
പ്രതിരോധം, അര്‍ധസൈനിക വിഭാഗം, പൊലിസ് തുടങ്ങിയ ജോലികള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധ യോഗ്യതയാക്കും. പല രാജ്യങ്ങളിലും യുവാക്കള്‍ സൈനിക പരിശീലനം നേടുകയെന്നത് നിര്‍ബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."