HOME
DETAILS

അധിക സീറ്റുകള്‍ക്ക് അപേക്ഷാ ഫീസ്: പഠനാവസരം നഷ്ടപ്പെടുത്തുമെന്ന് ആശങ്ക

  
backup
August 06, 2020 | 4:44 AM

college-degree-course-entry-fees-today-news-2020
മലപ്പുറം: കോളജുകളില്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകളിലേക്ക് അധികസീറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന്  ഫീസ് ഈടാക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനം നിരവധി വിദ്യാര്‍ഥികളുടെ പഠനാവസരം നഷ്ടപ്പെടുത്തുമെന്ന് ആശങ്ക. കോഴിക്കോട് സര്‍വകലാശാലക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദ,ബിരുദാനന്തര കോഴ്‌സുകള്‍ക്കുള്ള സീറ്റ് വര്‍ധനവിനാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
 
ഈ മാസം ഏഴാം തിയതി വരെയാണ് അപേക്ഷിക്കാനുള്ള സമയം. മറ്റ് ഫണ്ടുകളൊന്നും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ കോളജുകളും എയ്ഡഡ് കോളജുകളും കോഴ്‌സ് ഒന്നിന് അധിക സീറ്റുകള്‍ക്ക് അപേക്ഷാഫീസായ 3,000 രൂപ വീതം നല്‍കാന്‍ തയാറാവില്ലെന്നാണ് സൂചന. അതേസമയം അണ്‍ എയ്ഡഡ് കോളജുകള്‍ ഫീസ് നല്‍കി അപേക്ഷിക്കുകയും ചെയ്യും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ സീറ്റ് വര്‍ധനയുണ്ടായില്ലെങ്കില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളുടെ പഠനാവസരമാണ് നഷ്ടപ്പെടുന്നത്. 
 
വിദ്യാര്‍ഥികള്‍ കോഴ്‌സിന് അപേക്ഷിക്കുന്ന സമയത്ത് 280 രൂപ വീതം അപേക്ഷ ഫീസായി നല്‍കുന്നുണ്ട്. ഇതിനുപുറമേ കോളജില്‍ പ്രവേശനം ലഭിച്ചാല്‍ 480 രൂപയും ഓരോ വിദ്യാര്‍ഥിയില്‍ നിന്നും ഈടാക്കുന്നുണ്ട്. അപേക്ഷാ ഫീസ് പ്രവേശനം ലഭിക്കാത്തവര്‍ക്ക് തിരിച്ചു കൊടുക്കാത്തതിനാല്‍ ഈയിനത്തില്‍ വലിയ സാമ്പത്തികലാഭം സര്‍വകലാശാലക്ക് ലഭിക്കുമെന്നിരിക്കെ കോഴ്‌സുകളില്‍ അധികസീറ്റ് വര്‍ധനവിനു കൂടി അപേക്ഷാ ഫീസ് ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ ഒട്ടുമിക്ക സര്‍ക്കാര്‍ എയ്ഡഡ് കോളജുകളും സീറ്റ് വര്‍ധനവിന് ആവശ്യപ്പെട്ടിരുന്നില്ല. ഇതുകാരണം നിരവധി പേര്‍ക്കാണ് പഠനാവസരങ്ങള്‍ നഷ്ടപ്പെട്ടത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  6 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  6 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  6 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  6 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  6 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  6 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  6 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  6 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago