ആംബലുന്‍സില്‍ പുറപ്പെട്ട കുഞ്ഞ് 'ജിഹാദിയുടെ വിത്തെ'ന്ന് ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍; ഡി.ജി.പിക്ക് പരാതിയുമായി അഭിഭാഷകന്‍
കോഴിക്കോട്: ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ കേരളം ഒന്നടങ്കം മാറിക്കൊടുത്ത വഴിയിലൂടെയാണ് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുജീവനെ രക്ഷിക്കാനായി മംഗലാപുരത്തുനിന്ന് ആംബുലന്‍സ് ചീറിപ്പാഞ്ഞത്. തിരുവനന്തപുരത്തേക്കാണ് പുറപ്പെട്ടതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതു വഴി ചികില്‍സാ സൗകര്യം ഒരുക്കിയതിനാല്‍ യാത്ര കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കു ചുരുക്കി. സര്‍ക്കാര്‍ സംവിധാനവും പൊലിസും സാധാരണക്കാരും സൈബര്‍ ആക്ടിവിസ്റ്റുകളും സജീവമായി ഇടപെട്ട ഈ സംഭവത്തില്‍ കടുത്തവര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുകയാണ് ഹിന്ദുരാഷ്ട്ര പ്രവര്‍ത്തകന്‍ ബിനില്‍ സോമസുന്ദരം. കടവൂര്‍ സ്വദേശിയാണ് ഇയാള്‍. ജിഹാദിയുടെ വിത്ത് എന്നാണ് ഇയാള്‍ കുഞ്ഞിനെ വിശേഷിപ്പിച്ചത്.
ബിനിലിന്റെ പോസ്റ്റ് ഇങ്ങനെ: 'കെ.എല്‍ 60 ജെ. 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ- മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്.
സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്‌തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ സമാനമായ പോസ്റ്റ് ഇയാള്‍ ട്വിറ്ററിലും ഇട്ടതായി കണ്ടെത്തിയിട്ടുണ്ട്. സംഘ്പരിവാര്‍ അഭിമുഖ്യമുള്ള ഇയാളുടെ ഫേസ്ബുക്ക് വാളില്‍ നിറയെ സംഘ്പരിവാര്‍ അനുകൂല പോസ്റ്റുകളും ഉണ്ട്.
അതിനിടെ. ബിനിലിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡി.ജി.പിക്കു പരാതി നല്‍കി. കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചതായും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."