HOME
DETAILS

അമ്മിനിക്കാട് കുടിവെള്ള വിതരണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു

  
backup
April 28 2017 | 23:04 PM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3



പെരിന്തല്‍മണ്ണ: അമ്മിനിക്കാട് അത്തിക്കലിന്‍ സൗജന്യ കുടിവെള്ള വിതരണത്തിനെത്തിയ വാഹനം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. സംഭവം അന്വേഷിക്കാനെത്തിയ താഴെക്കോട് പഞ്ചായത്ത് വിദ്യഭ്യാസ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷനും രണ്ടാം വാര്‍ഡ് അത്തിക്കലിലെ മെമ്പറുമായ എ.കെ ഹംസ മാസ്റ്ററെ(44) ഗുണ്ടകള്‍ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. മുസ്‌ലിംലീഗിന് കീഴിലുള്ള മിറാക്കിള്‍ ക്ലബിന്റെ പ്രവര്‍ത്തകരാണ് കഴിഞ്ഞ ഒന്നരമാസമായി ഇവിടെ കുടിവെള്ള വിതരണം നടത്തുന്നത്.
കനത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ഇവിടെ എസ്.സി, എസ്.ടി കോളനികളടക്കമുള്ളവര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു സൗജന്യമായി മിനി ലോറികളിലെത്തിക്കുന്ന കുടിവെള്ള വിതരണം. ഹംസ മാസ്റ്ററുടെ ചെവിക്ക് സാരമായി പരുക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുരിങ്ങാക്കോടന്‍ അലി, ലുഖ്മാന്‍, ചോലമുഖത്ത് ഷാഹിദ് എന്നിവര്‍ക്കെതിരേ പെരിന്തല്‍മണ്ണ പൊലിസ് കേസെടുത്തു. പ്രതികള്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്ന് നാട്ടുകാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  2 months ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  2 months ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  2 months ago
No Image

എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ  

Kerala
  •  2 months ago
No Image

എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  2 months ago
No Image

കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി

Kerala
  •  2 months ago
No Image

യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി

International
  •  2 months ago
No Image

ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി

International
  •  2 months ago
No Image

കോഴിക്കോട് പന്തീരാങ്കാവിൽ തെരുവ് നായയുടെ ആക്രമണം; തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു, മൂന്ന് പേർ ആശുപത്രിയിൽ

Kerala
  •  2 months ago
No Image

ഒഞ്ചിയത്തെ ധീര പോരാളി; ടിപി വധക്കേസ് പ്രതി കെകെ കൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സിപിഎം നേതാക്കള്‍

Kerala
  •  2 months ago